|    Dec 14 Fri, 2018 4:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒരിക്കല്‍ അടച്ച ബില്ലിന് ഏഴു വര്‍ഷം കഴിഞ്ഞ് വീണ്ടും 20,000 രൂപ അടയ്ക്കാന്‍ നോട്ടീസ്‌

Published : 17th November 2018 | Posted By: kasim kzm

പൊന്നാനി: കെഎസ്ഇബിയുടെ നോട്ടീസ് കൈപ്പറ്റിയതിന്റെ ഞെട്ടല്‍ ഇനിയും വിട്ടുമാറാതെ അന്തംവിട്ടിരിക്കുകയാണ് പൊന്നാനി പോലിസ് സ്റ്റേഷനു സമീപം താമസിക്കുന്ന അബ്ദുല്‍ ഖാദര്‍. ഏഴു വര്‍ഷം മുമ്പ് ഒരിക്കല്‍ അടച്ച വൈദ്യുതി ബില്ല് വീണ്ടും അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കെഎസ്ഇബി. പലിശയടക്കം 20,881 രൂപ അടയ്ക്കാനാണ് പറയുന്നത്. ഒരാഴ്ചക്കകം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 2012ലെ കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. ഇതിന്റെ പലിശ മാത്രം 11,469 രൂപയായിട്ടുണ്ട്.
എന്നാല്‍, ഇങ്ങനെയൊരു ബില്ല് കുടിശ്ശിക തനിക്കില്ലെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു. പക്ഷേ, അത് തെളിയിക്കാന്‍ തന്റെ കൈയില്‍ മുമ്പ് അടച്ച ബില്ലുകളൊന്നുമില്ല. എന്നാലും ഒരിക്കല്‍ അടച്ച ബില്ലിന് രണ്ടാമതും കുടിശ്ശികയാണെന്ന് പറഞ്ഞ് ബില്ല് അടക്കാന്‍ പറയുന്നത് എവിടത്തെ ന്യായമാണെന്ന് ഇദ്ദേഹം ചോദിക്കുന്നു. പൊന്നാനിയിലെ കെഎസ്ഇബി അധികൃതരുടെ കൊള്ളബില്ലിനെതിരേ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് അബ്ദുല്‍ ഖാദര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss