|    Dec 16 Sat, 2017 10:12 pm
FLASH NEWS

ഒരാഴ്ചയായി ബാങ്കില്‍ പണമില്ല; വ്യാപാരി നേതാക്കള്‍ ചര്‍ച്ച നടത്തി

Published : 1st December 2016 | Posted By: SMR

ഉരുവച്ചാല്‍: കേരള ഗ്രാമീണ്‍ ബാങ്ക് കരേറ്റ ശാഖയില്‍ ഒരാഴ്ചയായി പണമെത്തിയില്ല. ഇതോടെ ജനം ദുരിതത്തിലായതിനാല്‍ വ്യാപാരി നേതാക്കള്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ബാങ്കില്‍ പുതിയ രണ്ടായിരമോ നൂറും അത്തുറുമോ ആരെങ്കിലും നിക്ഷേപിച്ചാല്‍ മാത്രമാണ് ഇപ്പോള്‍ നല്‍കാന്‍ സാധിക്കുന്നത്.  ഇന്നലെയും പണമിടപാടിന് നീണ്ട ക്യുവായിരുന്നു. ഇതേ തുടര്‍ന്ന് വ്യാപരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ സുധാകരന്‍, കെ ശ്രീധരന്‍, മുസ്തഫ ഹാജി, വി മുകുന്ദന്‍, സി മുഹമ്മദ് റഫീഖ്, എ ടി സുബൈര്‍, എ രവീന്ദ്രന്‍, എം രാഘവന്‍ ബാബുരാജ് കരേറ്റ, കെ വി. ശശിധരന്‍ എന്നിവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി. നവംബര്‍ 23നു മാത്രമാണ് 15 ലക്ഷം രൂപ ബാങ്കില്‍ എത്തിയതെന്നും ഇവിടുത്തെ പ്രതിസന്ധി മേലധികാരികളെ അറിയിച്ചതായും എത്രയും വേഗം പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മാനേജര്‍ പറഞ്ഞു. ഉരുവച്ചാല്‍ മേഖലയിലള്ള അക നാഷനല്‍ ബാങ്കാണിത്.പലരും ഇന്നലെയും രാവിലെ മുതല്‍ പണത്തിനായി കാത്തിരുന്ന് നിരാശരായി മടങ്ങുകയായിരുന്നു. ആശുപത്രി തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കു പണം ലഭിക്കാത്തതിനാല്‍ പലരും പ്രയാസത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss