|    Oct 22 Mon, 2018 1:00 am
FLASH NEWS

ഒരാടംപാലം മാനത്ത്മംഗലം ബൈപാസ്‌ നിര്‍മാണം: എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Published : 12th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: പാലക്കാട് കോഴിക്കോട് ദേശീയപാതയി ല്‍ ഒരാടംപാലം മുതല്‍ മാനത്ത് മംഗലം വരെ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നിര്‍ദ്ധിഷ്ട ബൈപാസ് സമയബന്ധിതയമായി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി മേല്‍പാലം നിര്‍മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ഇതുവഴിയുള്ള ചരക്ക് ഗതാഗതം ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.  ബുധന്‍, ശനി ദിവസങ്ങളില്‍  അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം, തളി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഭക്ത ജനങ്ങളുടെ വാഹനങ്ങളുടെ തിരക്ക് കൂടി ആകുമ്പോള്‍ ഗതാഗത കുരുക്ക് ഇരട്ടിയാകും. കനത്ത മഴയില്‍ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് നിലവില്‍ ഗതാഗതക്കുരുക്കിന് പ്രധാനമായ മറ്റൊരു കാരണവുമാണ്. ചരക്ക് ഗതാഗതങ്ങളുടെയും മറ്റും വര്‍ധനവ് മുന്നില്‍ കണ്ടു കൊണ്ടു തന്നെ ഇതിന് പരിഹാരമായി ഒരാടംപാലം മാനത്തുമംഗലം ബൈപാസ് നിര്‍മിക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും സംസ്ഥാന സര്‍ക്കാര്‍ 2011 ല്‍  ബജറ്റ് വിഹിതമായി 10 കോടി രൂപ വകയിരുത്തി ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നു. സ്ഥലം ഏറ്റെടുപ്പിനും, ബൈപ്പാസ് നിര്‍മാണത്തിനുമായിട്ടാണ് തുക അനുവദിച്ചു നല്‍കിയത്. എന്നാല്‍ ബൈപാസ് നിര്‍മാണത്തിനായി തയ്യാറാക്കിയ അലൈന്‍മെന്റ് സംബന്ധിച്ച് പൊതുമാരാമത്ത് വകുപ്പും, റെയില്‍വേയും തമ്മില്‍ ഉണ്ടായ ധാരണപിശക് കാരണം സമയബന്ധിതമായി പദ്ധതി ആരംഭിക്കുവാന്‍ സാധിക്കാതെ പോയി.പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യന്നതിനു മലപ്പുറം ജില്ലാ കലക്ടറുടെ ചേംബറില്‍ വച്ച് കഴിഞ്ഞമാസം 28ന് ചേര്‍ന്ന പൊതുമാരാമത്ത്, റയില്‍വേ, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തികൊണ്ട് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. അലൈന്‍മെന്റ് സംബന്ധിച്ച് ധാരണയായെങ്കിലും റെയില്‍വേ മേല്‍പാലം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതായുണ്ട്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് മേല്‍പാലം നീക്കി നിര്‍മ്മിക്കുന്നത് ഉചിതമായിരിക്കുമെന്നു റയില്‍വേ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഓരോടംപാലം മാനത്ത് മംഗലം ബൈപാസിനായി അടയാളപ്പെടുത്തിയ ഭൂമിക്ക് മാറ്റം വരാത്ത തരത്തില്‍ നിലവിലെ അഞ്ചുകണ്ണി പാലത്തില്‍ നിന്നും അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് നീക്കി മേല്‍പാലം നിര്‍മ്മിക്കുന്നത് സംബന്ധിച്ച കാര്യം പരിശോധിക്കമെന്ന് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.കൂടാതെ മേല്‍പാലം ഉള്‍പ്പെടെയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിന്റെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ തയാറാക്കി സമര്‍പ്പിക്കാമെന്നും പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ് കബീര്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss