|    Nov 14 Wed, 2018 1:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

‘ഒയ്‌വു എടുക്കാമല്‍ ഉഴൈത്തവന്‍…’ അന്ത്യാഭിലാഷം പോലെ ആ ശവപേടകം

Published : 9th August 2018 | Posted By: kasim kzm

ചെന്നൈ: ഒയ്‌വു എടുക്കാമല്‍ ഉഴൈത്തവന്‍, ഇതോ ഒയ്‌വു എടുത്തുകൊണ്ടു ഇരുക്കിറേന്‍. എന്ന് ആലേഖനം ചെയ്ത ശവപേടകവുമായാണ് ദ്രാവിഡ മക്കളില്‍ ആത്മാഭിമാനത്തിന്റെ ജ്വാല നിറച്ച കലൈജ്ഞര്‍ ചെന്നൈ മറീനയില്‍ മണ്ണോട് ചേര്‍ന്നത്. ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം എന്നര്‍ഥംവരുന്ന കവിതാ ശകലവുമായാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ആചാര്യന്‍ അണ്ണാദുരൈ—ക്കു സമീപം അന്ത്യനിദ്ര പൂകിയത്.
തന്റെ ശവപേടകത്തില്‍ കുറിക്കേണ്ട വരികള്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പെ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം ശിരസ്സാവഹിച്ചുകൊണ്ടുള്ള കവിത ആലേഖനം ചെയ്ത സ്വര്‍ണവര്‍ണമുള്ള ശവപേടകത്തിലായിരുന്നു കലൈജ്ഞറുടെ അന്ത്യയാത്ര. തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തില്‍ വീണുകിട്ടുന്ന ചെറിയ ഇടവേളകള്‍ പോലും ഫലപ്രദമായി വിനിയോഗിച്ച കഠിനാധ്വാനിയായിരുന്നു കരുണാനിധി.
കൂര്‍മബുദ്ധിയുള്ള രാഷ്ട്രീയ ചാണക്യന്‍ എന്നതിനപ്പുറം മികച്ച സാഹിത്യകാരനെക്കൂടിയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ തമിഴകത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ നിര്‍ദേശംപോലെ ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം എന്ന കാവ്യഭംഗിയുള്ള വാക്കുകള്‍ എഴുതിയ ശവപേടകം കണ്ട് അനുയായികള്‍ വിതുമ്പുകയായിരുന്നു. വിശ്രമം എന്നത് തന്റെ ജീവിതത്തില്‍ ഇല്ലെന്ന് കരുണാനിധി തന്നെ പറഞ്ഞിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss