|    Aug 17 Fri, 2018 12:49 am
Home   >  Todays Paper  >  page 9  >  

ഒമ്രാന്റെ ചിത്രങ്ങള്‍ക്കു മുന്നില്‍ കരയുന്ന വാര്‍ത്താ അവതാരക

Published : 20th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഹലബ് നഗരത്തില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെടുത്തിയ അഞ്ചുവയസ്സുകാരന്‍ ഒമ്രാന്‍ ദഖ്‌നീഷിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലും പ്രത്യക്ഷപ്പെട്ടത്.
അഭയാര്‍ഥി ബോട്ട് മുങ്ങി  മരിച്ച സിറിയന്‍ ബാലന്‍ ഐലാന്‍ കുര്‍ദിയുടെ ചിത്രത്തെപ്പോലെ ദഖ്‌നീഷിന്റെ ചിത്രങ്ങളെയും വേദനയോടെയാണ് ലോകം നോക്കിക്കണ്ടത്. സിഎന്‍എന്നിലെ ഒരു വാര്‍ത്താ വായനക്കാരി ഈ അഞ്ചുവയസ്സുകാരനെക്കുറിച്ചുള്ള തല്‍സമയ വാര്‍ത്തകള്‍ വായിക്കവേ കരയുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. സിഎന്‍എന്‍ വാര്‍ത്താ അവതാരക കേറ്റ് ബോല്‍ഡ്വാനാണ് ഒമ്രാന്‍ ദഖ്‌നീഷിന്റെ ദൃശ്യങ്ങള്‍ കണ്ട് വാര്‍ത്തയ്ക്കിടെ കരഞ്ഞത്. ഈ കുട്ടി ഒമ്രാനാണ് എന്ന വാചകം പറഞ്ഞു തീരവേ അവര്‍ നിശ്ശബ്ദയായി. അവന്‍ തന്റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും ഒപ്പം സിറിയയിലെ ഹലബിലുള്ള വീട്ടിലായിരുന്നു. അത് ഒരു ബോംബിനാല്‍ ആക്രമിക്കപ്പെട്ടു, ഒരു വ്യോമാക്രമണത്തിലായിരുന്നു അത്- ബോല്‍ഡ്വാന്‍ വാചകങ്ങള്‍ തുടര്‍ന്നു. ന്യൂസ് റൂമിലുള്ളവരുടെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ വരുന്നു, എന്നാല്‍ ആ കുട്ടിയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരുന്നതുപോലുമില്ല, അത്ര വലിയ ആഘാതമാണ് ആ കുട്ടിക്കു നേരിടേണ്ടി വന്നത്, ആ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നു എന്നു പറഞ്ഞാണ് ബോല്‍ഡ്വാന്‍ തന്റെ വാചകങ്ങള്‍ ഉപസംഹരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss