|    Mar 23 Thu, 2017 3:54 am
FLASH NEWS

ഒമ്പത് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്

Published : 5th March 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് തദ്ദേശഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്നു നടക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം, കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ആയിക്കുടി, കൊല്ലം കുലശേഖരപുരത്തിലെ ആദിനാട് തെക്ക്, പാലക്കാട് പല്ലശ്ശനയിലെ ഒഴുവുപാറ, കുഴല്‍മന്ദത്തെ മന്ദം, കോഴിക്കോട് ബാലുശ്ശേരിയിലെ ബാലുശ്ശേരി സൗത്ത്, കണ്ണൂര്‍ അഴീക്കോടിലെ അഴീക്കല്‍ കടപ്പുറം, കാസര്‍കോഡ് ചെങ്കളയിലെ ചെര്‍ക്കള വെസ്റ്റ്, പീലിക്കോട്ടെ കൊടക്കാട് എന്നിവയാണ് വാര്‍ഡുകള്‍. വോട്ടു ചെയ്യാന്‍ സമ്മതിദായകന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്നു തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കണം.

(Visited 62 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക