|    Nov 14 Wed, 2018 2:35 am
FLASH NEWS

ഒമ്പത് വയസ്സുകാരന്റെ തിരോധാനം: പ്രകൃതിദുരന്തം മറയാക്കിയുള്ള കൊലപാതകമെന്നു പോലിസ്‌

Published : 27th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: ഒമ്പത് വയസ്സുകാരനെ തട്ടിക്കൊട്ടുപോയി അപായപെടുത്തിയത് പ്രകൃതിദുരന്തം മറയാക്കിയുള്ള കൊലപാതകമെന്ന് അന്വേഷണ സംഘം. എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീ(ഒമ്പത്)നെ തട്ടിക്കൊണ്ടു പോയി അപായപെടുത്തിയ സംഭവത്തില്‍ പിതൃസഹോദരനായ ആനക്കയം പുള്ളിലങ്ങാടി സ്വദേശി മങ്കരത്തൊടി മുഹമ്മദ് (44) പിടിയിലായത്. കുട്ടിയെ കാണാതായ സംഭവത്തില്‍ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്. കഴിഞ്ഞ 13ന് 10 മണിയോടെയാണ് മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശിയായ ഡിഎന്‍എംഎയുപി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഹീനെ അജ്ഞാതനായ ഒരാള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയത്. സ്‌കൂള്‍ യൂനിഫോമിലായിരുന്ന വിദ്യാര്‍ഥിയെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ആസൂത്രിതമായിട്ടായിരുന്നു കൊണ്ടു പോയത്. പോലിസ് ഉദ്യോഗസ്ഥര്‍ ആറ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചു. വാട്‌സ് ആപ്, ഫേസ് ബുക്ക്, ട്വീറ്റര്‍, ഇന്‍സ്റ്റാഗ്രാം , ഗൂഗിള്‍, ടോര്‍ ബ്രൗസര്‍, വിപിഎന്‍ കണക്ഷന്‍ തുട ങ്ങി 300 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അന്വേഷണ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലും മറ്റും എത്തുന്നവരെയും സംഘം പ്രത്യേകം നീരക്ഷിച്ച് സ്ഥലത്തെ ഓരോരുത്തരെയും സാന്നിധ്യത്തെപ്പറ്റിയും മനസ്സിലാക്കി ഉറപ്പ് വരുത്തി. സംഭവ സ്ഥലത്തേയും പരിസര പ്രദേശങ്ങളിലെയും എല്ലാ മൊബൈല്‍ കമ്പനികളുടെയും 12ാം തിയ്യതി മുതല്‍ 15ാം തിയ്യതി വരെയുള്ള മൊബൈല്‍ വരിക്കാരുടെ കോളുകള്‍ പരിശോധിച്ച് അത്തരത്തില്‍ ശേഖരിച്ച 40000 ത്തോളം നമ്പറിലേക്ക് വന്നതും പോയതുമായ കോളുക ള്‍ വിശദമായി പരിശോധിച്ചു. മേലാറ്റൂരിലും സംഭവ സ്ഥലങ്ങളിലുമുള്ള സിസിടിവി കാമറകളും പെട്രോള്‍ പമ്പുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെയും 125ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി യാത്ര ചെയ്യുന്ന ഒരാളുടെ ദൃശ്യം ലഭിച്ചു. ഈ ദൃശ്യത്തില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും ഓടിക്കുന്ന ആളുടെ മുഖവും വ്യക്തമല്ലത്തതിനാല്‍ ഇതേ മോഡലിലുള്ള എല്ലാ വാഹനത്തിന്റെയും ആര്‍സി ഉടമകളുടെയും അഡ്രസ്സ് എടുത്ത് അന്വേഷണം നടത്തിയതില്‍ നിന്നാണ് പ്രതിയിലേക്കുള്ള സൂചന ലഭിച്ചത്. പ്രതിയെ ഒറവുമ്പുറത്ത് വച്ച് പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തതില്‍ തന്റെ അനിയന്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ അനിയന്റെ കൈയ്യില്‍ ധാരാളം പണമുണ്ടെന്ന ധാരണയില്‍ മുഹമ്മദ് ഷഹിനെ തട്ടികൊണ്ട് പോയി മോചന ദ്രവ്യം ആവിശ്യപ്പെടാമെന്ന ഉദ്ദേശത്തില്‍ പ്രതി എടയാറ്റൂരില്‍ വന്ന് കുട്ടിയെ അനുനയത്തില്‍ ബൈക്കില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഷഹീന് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതോ ടെ ഭയന്ന പ്രതി 10.00 മണിയോടെ കുട്ടിയെ പുഴയിലെറിയുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തി ല്‍ സിഐമാരായ ബിനു ടി എസ് കെ അബ്ദുല്‍ മജീദ് കെ എം ബിജു, എസ്‌ഐമാരായ അജിത്ത്. പി കെ പി ജ്യോതീന്ദ്രകുമാര്‍, വേണുഗോപാലന്‍, സി എം ഷാഡോ പോലിസ് അംഗങ്ങളായ പി കെ അബ്ദുസ്സലാം, സി പി മുരളി, വി മന്‍സൂര്‍, കൃഷ്ണകുമാര്‍ എന്‍ ടി ഫാസില്‍ കുരിക്കള്‍, മനോജ് എം അഷ്‌റഫ് കൂട്ടില്‍ , എ പി റഹ്മത്തുല്ല ഫക്രുദ്ദീന്‍ അലി , വൈശാഖ് എന്നിവരുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss