|    Mar 26 Sun, 2017 8:39 pm
FLASH NEWS

ഒമ്പത് വയസ്സുകാരനെ വീട്ടില്‍ നിന്നും കാണാതായി

Published : 18th October 2016 | Posted By: Abbasali tf

തേവലക്കര: ഒമ്പത് വയസ്സുകാരനെ വീട്ടില്‍ നിന്നും കാണാതായതായി പരാതി. കായംകുളം പെരിങ്ങാല തച്ചന്റയ്യത്ത് വീട്ടില്‍ അനിതകുമാരിയുടെ മകന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന  അമല്‍ രാജി (9) നെയാണ്  കാണാതായതായി എന്ന് കാണിച്ച് വീട്ടുകാര്‍ ചവറ പോലിസില്‍ പരാതി നല്‍കിയിരുന്നത്.  അനിതകുമാരിയുടെ ജ്യേഷ്ഠത്തിയുടെ  ചവറ  പന്മന കൊട്ടാരത്തും കടവിലുള്ള വീട്ടില്‍ നിന്നും ആണ് അമല്‍ രാജിനെ കാണാതായത്. കഴിഞ്ഞ  ശനിയാഴ്ച്ച ഉച്ചയ്ക്ക്  രണ്ട് മണിയോടെ ജ്യേഷ്ഠത്തിയുടെ മകനുമൊപ്പം സൈക്കിളില്‍ പുറത്തു പോയിരുന്നു. എന്നാല്‍ തിരികെ വന്നത് ജ്യേഷ്ഠത്തിയുടെ മകന്‍  മാത്രമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജ്യേഷ്ഠത്തിയുടെ മകനും  അമല്‍രാജും പന്മന കൊതുക് മുക്കിന് പടിഞ്ഞാറുവശമുള്ള കായലില്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നതായി പറയപ്പെടുന്നു. ഇതിനെ തുടര്‍ന്ന് ചവറ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും  കായലിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും അമല്‍ രാജിനെ കണ്ടെത്താന്‍  കഴിഞ്ഞില്ല.  അമലുമായി കുളി കഴിഞ്ഞ് വീടിന് സമീപം വരെ വന്നിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന ജ്യേഷ്ഠത്തിയുടെ മകന്‍  പറഞ്ഞുവെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തപ്പോഴൊക്കെ യുവാവ് മൊഴി മാറ്റി പറയുകയാണ്. ഭിന്നശേഷിയുള്ള ഇയാളുടെ മൊഴി കണക്കിലെടുത്ത് തിങ്കളാഴ്ചയും വട്ടക്കായലിന്റെ പല ഭാഗങ്ങളിലും വൈകുംവരെ തിരച്ചില്‍ നടത്തി എങ്കിലും ഫലമുണ്ടായില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക