|    Jul 24 Mon, 2017 5:59 pm
FLASH NEWS

ഒമ്പത് പതിറ്റാണ്ടോളം പഴക്കമുള്ള സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ശ്രമം; പ്രതിഷേധം കനക്കുന്നു

Published : 13th July 2016 | Posted By: SMR

കയ്പമംഗലം: 88 വര്‍ഷം പഴക്കമുള്ള എല്‍പി സ്‌കൂള്‍ അടച്ചു പൂട്ടാന്‍ മാനേജ്‌മെന്റിന്റെ ശ്രമം, പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും. 1928 ല്‍ കാളമുറി പടിഞ്ഞാറ് കണ്ണമ്പറമ്പില്‍ കുമാരന്റെ നേതൃത്വത്തില്‍ ആരംഭിച്ച കയ്പമംഗലം വെസ്റ്റ് എലിമെന്ററി സ്‌കൂളാണ് അടച്ചു പൂട്ടാന്‍ മാനേജര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്.
പതിറ്റാണ്ടു മുമ്പ് സ്‌കൂളിലെ അധ്യാപകനായിരുന്ന ഉണ്ണിയും സ്‌കൂള്‍ മാനേജറും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെടുമായിരുന്ന സ്‌കൂള്‍ ക്ഷേമോദയം ട്രസ്റ്റിന് നടത്തിപ്പിനായി കൈമാറുകയായിരുന്നു.
അന്നുമുതല്‍ ക്ഷേമോദയം സ്‌കൂള്‍ എന്നാണ് സ്‌കൂളിന്റെ പേര്. ഈ ട്രസ്റ്റിന്റെ മാനേജറായിരുന്ന കോഴിപ്പറമ്പില്‍ വേലായുധന്റെ നിര്യാണത്തെ തുടര്‍ന്നാണ് നിലവിലെ മാനേജര്‍ മോഹനന്‍ സ്ഥാനം ഏറ്റെടുത്തത്. ഇദ്ദേഹമാണ് സ്‌കൂള്‍ പൂട്ടാന്‍ അപേക്ഷ നല്‍കിയത്. ഇപ്പോള്‍ 160 കുട്ടികളും ഒമ്പത് അധ്യാപകരും സ്‌കൂളിലുണ്ട്. വലപ്പാട് സബ്ജില്ലയില്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന രണ്ടു സ്‌കൂളില്‍ ഒന്നാണ് ഈ സ്‌കൂള്‍.
കര്‍ഷക തൊഴിലാളികള്‍, മല്‍സ്യ തൊഴിലാളികള്‍ അടക്കമുള്ള നിര്‍ധന കുടുംബങ്ങളുടെ ആശ്രയമായ സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരേ നാട്ടുകാര്‍ സംരക്ഷണ സമിതി രൂപവല്‍ക്കരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ഉദ്ഘാടനം ചെയ്ത യോഗം പഞ്ചായത്തംഗം പി സി മനോജ് അധ്യക്ഷത വഹിച്ചു. ഇ ടി ടൈസന്‍ എംഎല്‍എ രക്ഷാധികാരിയായും ടി വി സുരേഷിനെ ചെയര്‍മാനായും കെ ആര്‍ രാമചന്ദ്രനെ കണ്‍വീനറായും തിരഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക