|    Dec 12 Wed, 2018 2:00 pm
FLASH NEWS

ഒമ്പത് പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം മുടങ്ങും

Published : 26th May 2018 | Posted By: kasim kzm

മട്ടന്നൂര്‍: അഞ്ചരക്കണ്ടി-പെരളശ്ശേരി ശുദ്ധജല പദ്ധതിയുടെ പൈപ്പ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ഒമ്പത് പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം മുടങ്ങും. പദ്ധതിയുടെ ട്രാന്‍സ്മിഷന്‍ പൈപ്പിലെ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
ഇതോടെ അഞ്ചരക്കണ്ടി, വേങ്ങാട്, പെരളശ്ശേരി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പിണറായി, കതിരൂര്‍, എരഞ്ഞോളി പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ ഡിവിഷനിലും ജലവിതരണം നിര്‍ത്തിവച്ചു. മട്ടന്നുരിനടുത്ത കീച്ചേരിയിലാണ് ട്രാന്‍സ്മിഷന്‍ പൈപ്പിന്റെ ജോയിന്റ് ഇളകി ശുദ്ധജലം പുറത്തേക്ക് ഒഴുകുന്നത്. ചോര്‍ച്ച തടയാന്‍ വേണ്ടി പുതിയ പൈപ്പുകള്‍ കൊണ്ടുവന്ന് അറ്റകുറ്റപ്പണികള്‍ നടത്തുന്നു.
വിദഗ്ധ തൊഴിലാളി സംഘമാണ് പൈപ്പുകള്‍ വെല്‍ഡ് ചെയ്യുന്ന പ്രവൃത്തിക്ക് നേതൃത്വം നല്‍കുന്നത്. 20 മീറ്റര്‍ നീളത്തില്‍ പൈപ്പ് മാറ്റി സ്ഥാപിക്കല്‍ ജോലി പൂര്‍ത്തിയാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാണ് ലക്ഷ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss