|    Jul 27 Thu, 2017 2:31 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒമ്പത് കേസുകളില്‍ ഖാലിദ സിയയ്ക്ക് ജാമ്യം

Published : 11th August 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് രാജ്യദ്രോഹക്കുറ്റമടക്കമുള്ള ഒമ്പത് കേസുകളില്‍ ജാമ്യം. മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി കമറുല്‍ ഹുസയ്ന്‍ മൊല്ലയാണ് ജാമ്യം അനുവദിച്ചത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരേ പ്രസ്താവന നടത്തിയതിനാണ് സിയക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെ 1971ലെ വിമോചനയുദ്ധകാലത്ത് മരിച്ചവരുടെ എണ്ണത്തില്‍ അവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പാകിസ്താനില്‍ നിന്നുമുള്ള ബംഗ്ലാദേശിന്റെ വിഭജനത്തെ എതിര്‍ത്ത ജമാഅത്ത് ഇസ്‌ലാമി പാര്‍ട്ടിയുടെ മുഖ്യ സഖ്യകക്ഷിയാണ് ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി).
ജാമ്യം അനുവദിച്ച ശേഷം സിയയുടെ അനുകൂലികള്‍ കോടതിക്കു പുറത്ത് സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി. പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ടും ഭരണത്തിലുള്ള അവാമി ലീഗിനെതിരേ നടത്തിയ സമരങ്ങളുമായും ബന്ധപ്പെട്ട കേസുകളിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.
ഒമ്പതു കേസുകളിലും ഒക്ടോബര്‍ പത്തിന് കോടതി വാദം കേള്‍ക്കും. തന്നെ രാഷ്ട്രീയത്തില്‍നിന്നും അകറ്റി നിര്‍ത്താനാണ് തനിക്കെതിരേ കേസ് ചുമത്തിയിരിക്കുന്നതെന്നാണ് സിയ പറയുന്നത്. രണ്ടുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിട്ടുള്ള ഖാലിദ സിയയ്‌ക്കെതിരേ 30 കേസുകളാണ് നിലവിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക