|    Sep 26 Wed, 2018 8:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഒമ്പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Published : 8th September 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാന പോലിസില്‍ വീണ്ടും അഴിച്ചുപണി. ഒമ്പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതുതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്‍കി. ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍ സുകേശനെ തിരുവനന്തപുരം പോലിസ് ട്രെയിനിങ് കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് മാറ്റി. കെവിന്‍ കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി വിഎം മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്കു മാറ്റി.
മറ്റു മാറ്റങ്ങള്‍: പിവി വില്‍സണ്‍ സിഎംടി, കെഎപി 1, തൃശൂര്‍, എസ് ശശിധരന്‍ എസ്പി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, സ്‌പെഷല്‍ സെല്‍, കോഴിക്കോട്. വി വി ഹരിലാല്‍ ഐആര്‍ബി, സിഎംടി. വി അജിത് എസ്പി, സ്‌പെഷല്‍ സെല്‍, പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്. എസ് മുരളീധരന്‍ ഡിസിപി, സിഎസ്ഒ, ശ്രീപത്മനാഭ ടെംപിള്‍. വിജി വിനോദ് കുമാര്‍, എസ്പി, എന്‍ആര്‍ഐ സെല്‍, പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്. എകെ ജമാലുദ്ദീന്‍ മലപ്പുറം എടിഎസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി. യു അബുദുല്‍ കരീം എസ്പി ആന്‍ഡ് കമാന്‍ഡന്റ്, എംഎസ്പി. കെഎം ആന്റണി സിബിസിഐഡി എസ്പി തിരുവനന്തപുരം. ജെ സുകുമാര പിള്ള അസിസ്റ്റന്റ് ഐജിപി, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ്. ടി എഫ് സേവിയര്‍ എസ്പി ആന്‍ഡ് കമാന്‍ഡന്റ്, എസ്എപി, തിരുവനന്തപുരം. പി എസ് സാബു എസ്പി, സിബിസിഐഡി, തിരുവനന്തപുരം. കെ പി വിജയകുമാരന്‍, എസ്പി, എസ്ബിസിഐഡി, തൃശൂര്‍. കെ എസ് വിമല്‍ എസ്പി, ഹെഡ്ക്വാര്‍ട്ടേഴ്‌സ്, തിരുവനന്തപുരം.
ജെയിംസ് ജോസഫ്, എസ്പി, വിജലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോട്ടയം. കെ എം ടോമി ഡപ്യൂട്ടി കമ്മിഷണര്‍, കോഴിക്കോട് സിറ്റി. പി കെ മധു അസിസ്റ്റന്റ് ഡയറക്ടര്‍, പോലിസ് അക്കാദമി, തൃശൂര്‍. വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍ നിശാന്തിനിക്ക് വനിതാ സെല്‍ എസ്പിയുടെ അധിക ചുമതല കൂടി നല്‍കി. ജി ശ്രീധരനെ കൊല്ലം എസ്ബിസിഐഡി എസ്പിയാക്കി. പി സുനില്‍ബാബുവിനെ കോഴിക്കോട് സിബിസിഐഡിയില്‍ എസ്പിയാക്കി. ഡി രാജന്‍ തിരുവനന്തപുരം എസ്പിസിഐഡി എസ്പിയാകും. ഇ ഷെറിഫുദ്ദീനെ തിരുവനന്തപുരം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പിയാക്കി. അലക്‌സ് കെ ജോണിനെ കോസ്റ്റല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് ഐജിയാക്കി. നവനീത് ശര്‍മയെ അഗളി എഎസ്പിയാക്കി. സുജിത് ദാസിനെ നെടുമങ്ങാട് എഎസ്പിയാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss