|    May 25 Thu, 2017 4:18 pm
FLASH NEWS

ഒമ്പതു വിമത എംഎല്‍എമാരെ അയോഗ്യരാക്കി

Published : 22nd December 2015 | Posted By: SMR

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്ന ഒമ്പതു വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭാ സ്പീക്കര്‍ പ്രണബ് കുമാര്‍ ഗോഗോയ് അയോഗ്യരാക്കി. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇവരെ നേരത്തേ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ നീലമണി സെന്‍ഡെക സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നു. ശനിയാഴ്ച ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ സ്പീക്കര്‍ കേട്ടിരുന്നുവെന്ന് നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് കുമാര്‍ ദാസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day