|    Nov 14 Wed, 2018 6:41 am
FLASH NEWS

ഒമ്പതു വയസ്സുകാരിക്ക് പീഡനം: മധ്യവയസ്‌കനെതിരേ കേസെടുത്തു

Published : 11th August 2018 | Posted By: kasim kzm

പൊന്നാനി: ഒമ്പത് വയസ്സുകാരിയെ ലൈഗീക പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെതിരേ ചങ്ങരംകുളം പോലിസ് കേസെടുത്തു. ചങ്ങരംകുളം സ്വദേശിയായ 55 കാരനാണ് ഒമ്പത് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. അയല്‍വാസിയായ പെണ്‍കുട്ടി കടയിലേയ്ക്കു സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ സൗഹൃദം നടിച്ച് വീട്ടിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും ചങ്ങരംകുളം പോലിസ് പോസ്‌കോ പ്രകാരം കേസെടുക്കുകയുമായിരുന്നു. സംഭവെത്ത തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss