|    Oct 24 Tue, 2017 5:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒമ്പതു വയസ്സുകാരന് പീഡനം; മാതാവ് റിമാന്‍ഡില്‍

Published : 27th August 2016 | Posted By: SMR

അടിമാലി: അടിമാലി കൂമ്പന്‍പാറയില്‍ ഒമ്പതു വയസ്സുകാരന് ക്രൂര പീഡനമേറ്റ സംഭവത്തില്‍ മാതാവിനെ റിമാന്‍ഡ് ചെയ്തു. കൂമ്പന്‍പാറ പഴമ്പിള്ളില്‍ നസീറിന്റെ ഭാര്യ സെലീനയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇവരെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റി.
മൂന്നു മാസം പ്രായമായ ഇളയ കുട്ടിയും ഇവരോടൊപ്പമുണ്ട്. വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ ഷെല്‍ട്ടര്‍ ഹോമിലെത്തി അടിമാലി പോലിസ് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഇവരെ കൂമ്പന്‍പാറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നസീര്‍ റിമാന്‍ഡിലാണ്. ഇയാളും ഈ കേസില്‍ പ്രതിയാണ്.
കൂടുതല്‍ അന്വേഷണത്തിനായി നസീറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണു മാതാപിതാക്കളുടെ ക്രൂരത പുറംലോകമറിയുന്നത്. സെലീന ഓട്ടം വിളിച്ചെത്തിയ ഓട്ടോ ഡ്രൈവര്‍ ബിജു ജോസഫും അയല്‍വാസിയായ സ്ത്രീയുമാണ് അവശനിലയില്‍ കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
നൗഫല്‍ കൊച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക