|    Dec 11 Tue, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒമ്പതു കോടി ടോയ്‌ലറ്റുകള്‍ നിര്‍മിച്ചെന്ന് പ്രധാനമന്ത്രി

Published : 16th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നാലുവര്‍ഷം കൊണ്ട് ഒമ്പതുകോടി ടോയ്‌ലറ്റ് ഇന്ത്യയില്‍ നിര്‍മിെച്ചന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യക്കു പറ്റുമെന്ന് ആര്‍ക്കും ചിന്തിക്കാനായില്ല. ശുചിത്വം പ്രചരിപ്പിക്കുന്നതിനായി 15 ദിവസം നീണ്ടുനില്‍ക്കുന്ന സ്വച്ഛത ഹായ് സേവാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതോടൊപ്പം 4.5 ലക്ഷം ഗ്രാമങ്ങളും 450 ജില്ലകളും 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരസ്യ മലവിസര്‍ജന വിമുക്തമാക്കുമെന്നും ആരും കരുതിയില്ല. ശുചിത്വ ഇന്ത്യ പദ്ധതിയില്‍ ടോയ്‌ലറ്റ് നിര്‍മാണം മാത്രമല്ല, നമ്മുടെ പാഴ്‌വസ്തുക്കളെ ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യണമെന്നും പഠിക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റുപാടുകളെ വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്. സ്വച്ഛത ഒരു ശീലം ആണ്. അതു ദിവസേന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss