|    Jun 23 Sat, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒമ്പതുകോടി കവര്‍ച്ച: ആറുപേര്‍ അറസ്റ്റില്‍

Published : 2nd July 2016 | Posted By: SMR

താനെ: എടിഎം പണം കൈകാര്യം ചെയ്യുന്ന കമ്പനിയില്‍ നിന്ന് 9.16 കോടി കവര്‍ന്ന കേസില്‍ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച ചെയ്ത പണത്തില്‍ 3.12 കോടി രൂപ ഇവരില്‍ നിന്നു കണ്ടെത്തി. കവര്‍ച്ചയില്‍ പങ്കാളികളായ 15 പേര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്ന് മഹാരാഷ്ട്ര ഡിജിപി പ്രവീണ്‍ ദീക്ഷിത് അറിയിച്ചു. ജൂണ്‍ 28നു പുലര്‍ച്ചെയാണു കവര്‍ച്ച നടന്നത്.
താനെയില്‍ നിന്നും നാസിക്കില്‍ നിന്നുമാണ് ആറുപേരെ അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്കുപയോഗിച്ച മൂന്നു വാഹനങ്ങള്‍, പിസ്റ്റള്‍, കത്തി എന്നിവ പിടിച്ചെടുത്തു. കവര്‍ച്ചക്കാര്‍ കൊണ്ടുപോയ സിസിടിവി, ഡിവിആര്‍ എന്നിവ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ജീവനക്കാര്‍ പണം എണ്ണുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ ഏഴംഗസംഘമാണു കവര്‍ച്ച നടത്തിയത്. നിതീഷ് ഭഗവാന്‍ അവ്ഹാദ് എന്ന ഗോലു(22), അമോല്‍ അരുണ്‍ കര്‍ലെ(26), ആകാശ് ചന്ദ്രകാന്ത് ചവാന്‍, മയൂര്‍ രാജേന്ദ്ര കദം(21), ഉമേഷ് സുരേഷ് വാഗ്(28), ഹരിശ്ചന്ദ്ര ഉത്തം മാതെ(30) എന്നിവരാണ് അറസ്റ്റിലായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss