|    Oct 22 Sun, 2017 1:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒമ്പതുകാരിക്ക് പീഡനം: പ്രതിക്ക് 10 വര്‍ഷം തടവ്

Published : 27th July 2016 | Posted By: SMR

കാസര്‍കോട്: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടയ്ക്കാനും ജില്ലാ അഡീ. സെഷന്‍സ് കോടതി(ഒന്ന്) ശിക്ഷിച്ചു. അമ്പലത്തറ സ്റ്റേഷന്‍ അതിര്‍ത്തിയിലെ പെരിയ കാട്ടുമാടത്തെ ടോമി തോമസി(40)നെയാണു ശിക്ഷിച്ചത്. 2015 ജൂണ്‍ ഏഴിനു പ്രതി പീഡിപ്പിച്ചുവെന്നാണു പരാതി. സ്‌കൂളില്‍ പോവുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടി അധ്യാപികയോട് പീഡനകാര്യം വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണു സംഭവം അറിഞ്ഞത്. 2012ലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക