|    Nov 13 Tue, 2018 7:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒമ്പതുകാരനെ പുഴയില്‍ തള്ളിയ സംഭവം: തിരച്ചില്‍ ഇന്നുമുതല്‍ കടലിലേക്ക്

Published : 28th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: പിതാവിന്റെ സഹോദരന്‍ പുഴയില്‍ തള്ളിയ ഒമ്പത് വയസ്സുകാരനെ കണ്ടെത്താന്‍ പോലിസ് ഇന്നുമുതല്‍ കടലില്‍ തിരച്ചില്‍ ആരംഭിക്കും.
പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാവും പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ ആനക്കയം മുതല്‍ കടലുണ്ടിപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് കടലിലേക്ക് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ 13നാണ് ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദ് എടയാറ്റൂര്‍ മലങ്കരതൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീ (9)നെ തട്ടിക്കൊണ്ടു പോയി ആനക്കയം പുഴയില്‍ തള്ളിയത്. മുഹമ്മദ് ഷഹീന്‍ ഡിഎന്‍എംഎയുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
സിസിടിവിയില്‍ നിന്നു കുട്ടിയെ കടത്തിക്കൊണ്ടു പോവുന്ന ചിത്രം ലഭിച്ചതോടെയാണ് പിതൃസഹോദരന്റെ ക്രൂരത പുറംലോകമറിഞ്ഞത്. പ്രളയത്തെ തുടര്‍ന്ന് പുഴ നിറഞ്ഞൊഴുകിയതിനാല്‍ കുട്ടി കടലില്‍ എത്തിയിട്ടുണ്ടാവുമെന്ന ധാരണയില്‍ കടലോര ജാഗ്രതാ സമിതി മെംബര്‍മാര്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും പോലിസ് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നു പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മജീദ് പറഞ്ഞു.
കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497987171 നമ്പറില്‍ അറിയിക്കണമെന്നു പോലിസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss