|    Jul 23 Mon, 2018 5:06 pm
FLASH NEWS

ഒമ്പതാംക്ലാസുകാരനെ പീഡിപ്പിച്ച ഗൃഹനാഥന്‍ ഒളിവില്‍

Published : 27th September 2017 | Posted By: fsq

 

പാരിപ്പള്ളി: മീനമ്പലം കരിമ്പാലൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഗൃഹനാഥനെതിരേ പാരിപ്പള്ളി പോലിസ് കേസെടുത്തു. കരിമ്പാലൂര്‍ സ്വദേശി കൊച്ചുമണി എന്നറിയപ്പെടുന്ന സജീവിന് (40)എതിരെയാണ് പാരിപ്പള്ളി പോലിസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ വിദ്യാര്‍ഥിയെ ബലം പ്രയോഗിച്ച് വീടിന്റെ പിന്നിലെത്തിച്ച് പീഡിപ്പിച്ചത്. ഒച്ചയുണ്ടാക്കാതിരിക്കാന്‍ വായ അടച്ചു പിടിച്ചു. വിദ്യാര്‍ഥി മാതാവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത് തുടര്‍ന്ന് മാതാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി അന്വേഷണം നടത്തിവരുകയാണെന്നും ഇയാള്‍ ഒളിവിലാണെന്നും പാരിപ്പള്ളി എസ്‌ഐ രാജേഷ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss