|    Mar 30 Thu, 2017 6:33 am
FLASH NEWS

ഒമാനില്‍ വാഹനാപകടങ്ങള്‍ കുറക്കാന്‍ പിഴ 2000 ശതമാനം വര്‍ദ്ധിപ്പിച്ചു

Published : 6th September 2016 | Posted By: mi.ptk

മസ്‌കത്ത്:  ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്ന ഒമാനില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ 2000 ശതമാനം വര്‍ദ്ധിപ്പിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ 10 ദിവസം മുതല്‍ 2 വര്‍ഷം വരെയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പിഴ 200 മുതല്‍ 3,000 ഒമാനി റിയാല്‍ ആക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒമാനില്‍ പ്രതിദിനം ചുരുങ്ങിയത് രണ്ട് പേരെങ്കിലും റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തിനകം 2100 റോടപകടങ്ങളിലായി 336 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.  വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന നിയമ ലംഘനത്തിന് 15 റിയാല്‍ ഉണ്ടായിരുന്നത് പുതിയ നിയമ പ്രകാരം 300 റിയാല്‍ പിഴയും 10 ദിവസം ജയിലിലും കിടക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം 800 റിയാല്‍ പിഴയും 6 മാസത്തെ തടവുമാണ് ശിക്ഷ.ഈ നിയമ ലംഘനത്തിനെ നേരെത്തെ 50 റിയാല്‍ മാത്രമായിരുന്നു പിഴ. റോഡില്‍ അഭ്യാസം കാണിക്കുന്ന ഡ്രൈവര്‍മാര്‍ 500 ദിര്‍ഹം പിഴയും 3 മാസം തടവും അനുഭവിക്കണം. കഴിഞ്ഞ വര്‍ഷം ഒമാനിലുണ്ടായ 6276 വാഹനാപകടങ്ങളിലായി 675 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലയിലാണ് ഏറ്റവും കൂടുതല്‍ മരിച്ചത്. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ഈ മാസത്തില്‍ 71 പേരാണ് മരിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day