|    Apr 27 Thu, 2017 2:50 am
FLASH NEWS

ഒമാനില്‍ വാഹനാപകടം; രണ്ടു മലയാളികളടക്കം അഞ്ചു മരണം

Published : 1st August 2016 | Posted By: SMR

മസ്‌കത്ത്: ഒമാനിലെ അല്‍ഖൂദില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളിയിലെ തെക്കുംപുറത്ത് മുഹമ്മദ് ഹാജിയുടെ മകന്‍ സൈനുല്‍ ആബിദീന്‍  (33), തൃശൂര്‍ ചേര്‍പ്പ് സ്വദേശി ആറ്റുംപുറത്ത് ഷാനവാസ്, രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍, ഒമാന്‍ പൗരനായ കാര്‍ ഡ്രൈവര്‍ എന്നിവരാണു മരിച്ചത്.
അല്‍ഖൂദിലെ റസ്റ്റോറന്റിലെ ഡെലിവറി ജീവനക്കാരാണു മരിച്ച മലയാളികള്‍. ഇരുവരും ബൈക്കില്‍ പോകവെ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് കൈകാണിച്ചതിനാല്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് വാഹനവും രേഖകളും പരിശോധിക്കവെ അതിവേഗത്തിലെത്തിയ കാര്‍ എല്ലാവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ജമീലയാണ് ആബിദീന്റെ ഭാര്യ. മക്കള്‍: ഷിഫാ ഷെറിന്‍, അനീന. സഹോദരിമാര്‍: സലീന, ഷിഫാനത്ത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day