|    Oct 15 Mon, 2018 8:49 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഒമാനില്‍ ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് അപകടം; മലയാളി വിദ്യാര്‍ഥിനി മരിച്ചു

Published : 5th September 2017 | Posted By: G.A.G


സലാല: ഒമാനില്‍  മലയാളി വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി താഹിറിന്റെ മകളും സലാല ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഹാരിസ് (15) ആണ് മരിച്ചത്.
ജഅ്‌ലാന്‍ ബനീബുആലിയില്‍ ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞാണ് അപകടം. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. താഹിറിനും ഭാര്യക്കും മകനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss