|    Jun 20 Wed, 2018 5:33 am
Home   >  Todays Paper  >  Page 1  >  

ഒമാനില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളികള്‍ മരിച്ചു

Published : 23rd January 2017 | Posted By: fsq

death1death2

മൂവാറ്റുപുഴ: ബിസിനസ് പാര്‍ട്ണര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ ഒമാനില്‍ മരിച്ചു. മൂവാറ്റുപുഴ ആട്ടായം മുടവനാശേരില്‍ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (ബേബി 49) എന്നിവരെയാണ് സലാലയ്ക്ക് സമീപമുള്ള താമസസ്ഥലത്ത് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇവര്‍ സലാലയില്‍ ക്രഷര്‍ യൂനിറ്റ് നടത്തുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഒരു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച ക്രഷര്‍ യൂനിറ്റിന്റെ ട്രയല്‍  ശനിയാഴ്ച നടന്നിരുന്നു. നേരത്തേ ആട്ടായത്ത് ക്രഷര്‍ യൂനിറ്റ് നടത്തുകയായിരുന്നു മുഹമ്മദ്. വീടിനു സമീപം ഹോളോബ്രിക്‌സ് നിര്‍മാണ യൂനിറ്റ് നടത്തിവരുകയായിരുന്നു നജീബ്. മുഹമ്മദ് ഈ മാസം 26നു നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ടിക്കറ്റ് ഒകെയായ വിവരം ഭാര്യയെ വിളിച്ചറിയിച്ചിരുന്നു.  സല്‍മയാണ് മരിച്ച മുഹമ്മദിന്റെ ഭാര്യ. മക്കള്‍: ലുഖ്മാന്‍, മുഹ്‌സിന, അദ്‌നാന്‍. നജീബിന്റെ ഭാര്യ ഹസന്‍ ബീഗം (മോളി). മക്കള്‍: അമീന്‍ മുഹമ്മദ്, അല്‍ക്ക ഫാത്തിമ, അലീന മീര.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss