|    Mar 23 Thu, 2017 7:35 pm
FLASH NEWS

ഒമാനില്‍ കൊല്ലപ്പെട്ട മണര്‍കാട് സ്വദേശിയുടെ സംസ്‌കാരം ഇന്ന്

Published : 21st June 2016 | Posted By: SMR

കോട്ടയം: ഒമാനില്‍ കൊല്ലപ്പെട്ട പെട്രോള്‍ പമ്പ് മാനേജര്‍ മണര്‍കാട് സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. അക്രമികളുടെ വെടിയേറ്റു മരിച്ച മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പിന്റെ (ജോണിക്കുട്ടി-47) മൃതദേഹമാണ് ഇന്ന് ഉച്ചയക്ക് 12ഓടെ വീട്ടില്‍ എത്തിക്കുക.
മൃതദേഹം ഇന്നലെ രാവിലെ മസ്‌കറ്റിലെ സൈനിക ആശുപത്രിയില്‍ എംപാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോരുന്നതിന് വിട്ടു കൊടുത്തു. വൈകീട്ട് ഏഴോടെ ഡല്‍ഹിക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹിയില്‍ എത്തിച്ചു. അവിടെ നിന്നു രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഉച്ചയോടെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം 2.30ന് വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങും. തുടര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ സെമിത്തേരിയില്‍ സംസ്‌കരിക്കും. ജോണ്‍ ഫിലിപ്പിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് ഒമാനികളെ അറസ്റ്റു ചെയ്തിരുന്നു.

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക