|    May 26 Fri, 2017 2:57 pm
FLASH NEWS

ഒമര്‍ അല്‍ ബശറിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ സഹായിക്കണമെന്ന് ഐസിസി

Published : 11th October 2015 | Posted By: TK

omer-basher-al-asadന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ-ആഫ്രിക്ക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഡാന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോടതി.

ഒമര്‍ അല്‍ ബശറിനെതിരെ ഐസിസി യുദ്ധക്കുറ്റം ചുമത്തിയിരുന്നു.ഒക്ടോബര്‍ 26 മുതല്‍ 29വരെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കുക.

54ല്‍ 52 രാജ്യങ്ങളുടെ തലവന്‍മാരും പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതിഥിയായി സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബശറും പങ്കെടുക്കുന്നുണ്ട്. ” ഇയാളെ അറസ്റ്റ് ചെയ്ത് ഐസിസിക്ക് തിരിച്ചേല്‍പ്പിക്കണം.എന്നാല്‍ ലോകത്തിലെ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും ശിക്ഷിക്കപ്പെടില്ലെന്ന പലരുടെയും ധൈര്യം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യക്ക് പ്രധാനപങ്കാണ് വഹിക്കാനാകുക”യെന്ന് പ്രോസിക്യൂട്ടര്‍ ഫതൗ ബെന്‍സൗദയുടെ ഓഫിസ് അറിയിച്ചു. 2003ല്‍ ദര്‍ഫര്‍ കലാപത്തില്‍  30,000 പേരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.ഒമര്‍ അല്‍  ബഷറിനെതിരെ ഐസിസി യുദ്ധക്കുറ്റം ചുമത്തിയിരുന്നു.അതേസമയം ഇന്ത്യ ഇതിന് സമ്മതം മൂളിയിട്ടില്ല

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day