|    Jan 22 Sun, 2017 3:35 pm
FLASH NEWS

ഒബിസി, എസ്‌സിബിസി പട്ടികകള്‍ പരിഷ്‌കരിക്കും

Published : 18th October 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ ഒബിസി ലിസ്റ്റും എസ്‌സിബിസി ലിസ്റ്റും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി ശിവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഉദ്യോഗ സംബന്ധമായി ഒരു ഒബിസി ലിസ്റ്റും വിദ്യാഭ്യാസ സംബന്ധമായി എസ്‌സിബിസി ലിസ്റ്റുമുണ്ട്.
സെന്‍ട്രല്‍ ഒബിസി ലിസ്റ്റിന്റെ മാതൃകയില്‍ കേരളത്തിലും ഒരു ലിസ്റ്റ് മാത്രം മതിയെന്ന തീരുമാനത്തിലാണ് പരിഷ്‌കാരം നടത്താന്‍ ആലോചിക്കുന്നത്. ഇതിനായി സര്‍ക്കാരുമായി ആലോചിച്ച്  സത്വര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ് പുതുക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനം. എസ്‌സി -എസ്ടി ഒഴികെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവരുടെ ആവശ്യകതകള്‍ കേട്ട് റിസര്‍വേഷന്‍ ശതമാനവും തീരുമാനിക്കും.
നിലവില്‍ കേരളത്തിലെ ഒബിസി വിഭാഗങ്ങളുടെ ഉദ്യോഗസംബന്ധമായ ലിസ്റ്റില്‍ 80 ജാതിയും, എസ്‌സിബിസി ലിസ്റ്റില്‍ 92 ജാതിയുമാണുള്ളത്. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു പോകുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗ സംബന്ധവും വിദ്യാഭ്യാസ സംബന്ധവുമായ എല്ലാ പരാതികളും കമ്മീഷന്‍ പരിഗണിക്കും. കൂടാതെ മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ള സര്‍ക്കാര്‍ ശമ്പളം കൈപറ്റുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങളടങ്ങിയ വെബ് പോര്‍ട്ടല്‍ സര്‍ക്കാരും സി-ഡിറ്റുമായി ചേര്‍ന്ന് മൂന്നു മാസത്തിനകം തയാറാക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക