|    Jul 28 Fri, 2017 4:36 am
FLASH NEWS
Home   >  National   >  

ഒബാമയ്‌ക്കൊപ്പമുള്ള മോഡിയുടെ കബാലീഡാ സ്റ്റൈല്‍ ചിത്രം ചര്‍ച്ചയാകുന്നു

Published : 6th September 2016 | Posted By: G.A.G

MODI-NEW

ന്യൂഡല്‍ഹി : ബരാക് ഒബാമയോടൊപ്പമുള്ള നരേന്ദ്രമോഡിയുടെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു. ജി 20 ഉച്ചകോടിയ്ക്കിടെ എടുത്ത ചിത്രത്തില്‍ ബരാക് ഒബാമയുടെ പിറകില്‍ നിന്ന് വിരല്‍ ചൂണ്ടി എന്തോ കാര്യം പറയാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ മോഡിആരാധകരും മോഡിവിരോധികളും ഒരു പോലെ ആഘോഷിക്കുകയാണ്. രജനീകാന്ത് സ്റ്റൈലില്‍ ‘കബാലീഡാ’ എന്നോ ‘മിസ്റ്റര്‍ ഒബാമ നിങ്ങള്‍ ഒന്നു മനസിലാക്കണം’ എന്നോ മോഡി പറയുന്നതു പോലെ തോന്നിക്കുന്ന പോസിലുള്ള ചിത്രത്തിന്റെ ടൈമിംഗ് ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് ഭാവനയ്ക്കനുസരിച്ച് രസകരമായ ഡയലോഗുകള്‍ എഴുതിച്ചേര്‍ക്കുന്നതിന്റെ തിരക്കിലാണ് സോഷ്യല്‍മീഡിയ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക