|    Dec 14 Thu, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒബാമയ്‌ക്കെതിരേ ദുഷിച്ച പ്രസ്താവനയുമായി ദുതെര്‍തെ വീണ്ടും

Published : 5th October 2016 | Posted By: SMR

മനില: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരേ മോശമായ രീതിയില്‍ വീണ്ടും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേയുടെ പ്രസ്താവന. ഒബാമയോട് പോയി തുലയ് എന്നു പറഞ്ഞ ദുതര്‍തെ യുഎസ് ഫിലിപ്പീന്‍സിന് ആയുധം നല്‍കാന്‍ വിസമ്മതിച്ചെന്നും റഷ്യയും ചൈനയും ആയുധം നല്‍കാന്‍ തയ്യാറായതിനാല്‍ ഇക്കാര്യം കണക്കിലെടുക്കുന്നില്ലെന്നും പറഞ്ഞു. യുഎസിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും തന്റെ വിമര്‍ശകരെ മണ്ടന്‍മാരെന്നു വിളിച്ചുമായിരുന്നു ദുതെര്‍തേയുടെ പ്രസ്താവന. നേരത്തേ ദുതെര്‍തെ ഒബാമയെ അസഭ്യം പറയുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക