|    Feb 22 Thu, 2018 6:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒബാമയുടെ വിടവാങ്ങല്‍പ്രസംഗത്തിന് ഷിക്കാഗോ ഒരുങ്ങി

Published : 11th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് പദവി ഒഴിയാന്‍ ഒബാമയ്ക്കു ഇനി ഒമ്പതു ദിവസങ്ങള്‍ മാത്രം. ഈ മാസം 19ന് പദവിയൊഴിയുന്ന ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് സ്വദേശമായ ഷിക്കാഗോ ഒരുങ്ങി. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാഷിങ്ടണിനു പുറത്തേക്ക് നടത്തുന്ന അവസാന യാത്ര കൂടിയായിരിക്കും ഇത്. ചടങ്ങില്‍ പ്രഥമ വനിത മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡന്‍ എന്നിവരും പങ്കെടുക്കും. അതേസമയം, വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്ന ഒബാമ ഇനി വാഷിങ്്ടണില്‍ വാടക താമസക്കാരനായി തുടരും. ഇളയ മകളുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് രണ്ടു വര്‍ഷം കൂടി വാഷിങ്ടണില്‍ തങ്ങേണ്ടതിനാലാണ് വാടക വീടെടുക്കാന്‍ ഒബാമ നിര്‍ബന്ധിതനായിരിക്കുന്നത്. അധികാരമൊഴിയുന്ന പ്രസിഡന്റുമാര്‍ക്ക് ഔദ്യോഗിക വസതി നല്‍കുന്ന പതിവ് അമേരിക്കയിലില്ല. എന്നാല്‍, സീക്രട്ട് സര്‍വീസ് സുരക്ഷ ലഭിക്കും. രണ്ടു ടേമുകളിലായി എട്ടു വര്‍ഷം നീണ്ട ഭരണത്തിനു ശേഷമാണ് ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്. ഇക്കാലയളവില്‍ യുഎസ് കൈവരിച്ച നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസംഗമായിരിക്കും ഒബാമ ഷിക്കോഗോയില്‍ നടത്തുക. പ്രസംഗം തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss