|    Nov 22 Thu, 2018 1:38 am
FLASH NEWS

ഒപി മുടങ്ങിയതിലെ പ്രതിഷേധംരണ്ട് ജനപ്രതിനിധികളടക്കം ആറ് പേര്‍ റിമാന്റില്‍

Published : 12th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: കുഴിമണ്ണ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഉച്ചക്ക് ശേഷമുള്ള ഒപി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരെ ഉപരോധിച്ച കേസില്‍ അറസ്റ്റിലായ രണ്ട് പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പടെ ആറ് പേര്‍ റിമാന്റില്‍. പൊന്നാനി കോടതിയില്‍ ഹാജരാക്കിയവരെ പിന്നീട് മഞ്ചേരി ജയിലേക്ക് മാറ്റി.
വെ—ള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഒപി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളക്കടം ഡോക്ടര്‍മാരെ ഉപരോധിച്ചത്. പ്രതിഷേധക്കാരെ പിന്നീട് കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുളള പോലിസെത്തി നീക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ ജോലി തടസ്സപ്പെടുത്തിയതിനും മറ്റുമാണ് കേസ്.
പ്രാഥമികരോഗ്യ കേന്ദ്രത്തി ല്‍ ഉച്ചക്ക് ശേഷം ഡോക്ടറില്ലാതെ വന്നതോടെ ഒപി പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചതോടെയാണ് ജന പ്രതിനിധികളടക്കമുള്ളവര്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചത്.
പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതോടെയാണ് പോലിസ് എത്തി അറസ്റ്റ് ചെയ്തു നീക്കിയത്. അറസ്റ്റു ചെയ്ത ഏഴുപേരില്‍ മൂന്നുപേര്‍ കുഴിമണ്ണ പഞ്ചായത്ത് ജനപ്രതിനിധികളായിരുന്നു. വനിതാഅംഗത്തിന് പിന്നീട് ജാമ്യം നല്‍കി. സംഭവത്തില്‍ കണ്ടാലറിയുന്ന 15 ഓളം പേര്‍ക്കെതിരെ കേസടുത്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss