|    May 29 Mon, 2017 3:19 pm
FLASH NEWS

ഒപി ജെയ്ഷയ്ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു

Published : 26th August 2016 | Posted By: mi.ptk

jaisha

ബംഗളൂരു: റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത് തിരികെയെത്തിയ ഒപി ജെയ്ഷയ്ക്ക് എച്ച് 1എന്‍ 1 സ്ഥിരീകരിച്ചു. രക്തസാംപിള്‍ പരിശോധനയിലാണ് സ്ഥിരീകരണം. ജെയ്ഷ ബംഗളൂരു ബെന്നാര്‍ഗട്ട ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ ശ്യാം സുന്ദര്‍ പറഞ്ഞു.
റിയോയില്‍ ജെയ്ഷയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സുധാ സിങിന് എച്ച് 1 എന്‍ 1 വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്ത് 20ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീര വേദനയുമായി നാട്ടിലെത്തിയ സുധ സിങിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും എച്ച് 1 എന്‍ 1 ആണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുധയോടൊപ്പം മുറി പങ്കിട്ട ജെയ്ഷ, കവിത റൗത്ത് എന്നിവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഈ പരിശോധനയിലാണ് ജെയ്ഷയ്ക്ക് എച്ച് 1 എന്‍ 1 വൈറസ് സ്ഥിരീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day