|    Jun 20 Wed, 2018 7:46 am
Home   >  National   >  

ഒന്നോ രണ്ടോ ബലാത്സംഗങ്ങളൊന്നും വലിയ പ്രശ്‌നമല്ല: കേന്ദ്രമന്ത്രി

Published : 22nd April 2018 | Posted By: mi.ptk

ന്യൂഡല്‍ഹി: ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗങ്ങളൊന്നും പ്രശ്‌നമല്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ ഇത് തടയാനാകില്ല. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എല്ലായിടത്തും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് പ്രശ്‌നമാക്കേണ്ടതില്ലെന്നും സന്തോഷ് ഗംഗ്വാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss