|    Feb 21 Tue, 2017 10:54 pm
FLASH NEWS

ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 21st October 2016 | Posted By: SMR

കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ-നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഒന്നേ മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ്‌ചെയ്തു. കോന്നി മൈലാപ്ര സ്വദേശി മരുതുംപ്ലാക്കല്‍ വീട്ടില്‍ രഞ്ജിത് (22) ആണ് കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്നും പിടിയിലായത്. കൊല്ലം ജില്ലയിലെ സമീപകാലത്തുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ ഒരു ലക്ഷത്തോളം വില വരും. കമ്പം-തേന്നി ഭാഗത്തു നിന്നുമാണ് സാധരണയായി ഇയാള്‍ കഞ്ചാവ് മൊത്തമായി വാങ്ങുന്നത്. എന്നാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതിനാല്‍ കൊല്ലം സ്വദേശിയായ ഹൈദര്‍ ഫാറൂഖ് എന്നയാളെ ബന്ധപ്പെട്ടാണ് ഈ കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിരവധി കഞ്ചാവ് മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഹൈദര്‍ ഫാറൂഖ്. ഇയാളെ രണ്ടാം പ്രതിയാക്കുകയും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു. പിടിയിലായ രഞ്ജിത്തിനെ കണ്ടാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണെന്നേ ആരും കരുതുകയുള്ളൂ. ഇത് പല കര്‍ശന പരിശോധനകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാളെ സഹായിക്കാറുണ്ട്. മൊത്തമായി കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പനക്കാര്‍ക്ക് മറിച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി. ഇയാള്‍ മുമ്പ് മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്. സ്വാകാര്യ ബസ്സുകളില്‍ ക്ലീനറായി ജോലി ചെയ്യാറുണ്ടെന്നും അത് കഞ്ചാവ് വിതരണത്തെ സാഹായിക്കുറുണ്ടെന്നും ഇയാള്‍ പറയുന്നു. പതിമൂന്ന് വയസ്സില്‍ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയ ഇയാള്‍ അതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് വില്‍പ്പന ആരംഭിച്ചത്. അസിസറ്റന്റ് കമ്മീഷണര്‍ ജി രാധാകൃഷ്ണ പിള്ളയുടെ നിര്‍ദ്ദേശാനുസരണം സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ജെ താജുദ്ദീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണകുമാര്‍, പ്രവന്റീവ് ഓഫിസര്‍മാരായ ശശികുമാര്‍, ആര്‍ ജി വിനോദ്, സഹീര്‍ഷാ ഷാഡോ അംഗങ്ങളായ സലീം, വിഷ്ണു, ദിലീപ്, ബിനു, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക