|    Nov 24 Fri, 2017 3:46 am
FLASH NEWS

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published : 10th August 2017 | Posted By: fsq

 

തളിപ്പറമ്പ്: ജില്ലയിലെ മയക്കുമരുന്ന് മൊത്ത വിതരണക്കാരനായ യുവാവിനെ പ്രിന്‍സിപ്പല്‍ എസ്‌ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വളപട്ടണം കീരിയാട്ടെ പി കെ സാദിഖ്(29) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി ഇയാളെ തളിപ്പറമ്പ് പോലിസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെ തളിപ്പറമ്പില്‍ കഞ്ചാവുമായി സാദിഖ് എത്തുന്നുണ്ടെന്ന വിവരം പോലിസിന് ലഭിക്കുകയുണ്ടായി. എസ്‌ഐ ടൗണ്‍ സ്‌ക്വയറിന്റെ ചുറ്റും മഫ്തിയില്‍ പോലിസിനെ കാവല്‍ നിര്‍ത്തി. വാഹനപരിശോധനയെന്നോണം യൂനിഫോമില്‍ എസ്‌ഐയും നിലയുറപ്പിച്ചു. 10.30ഓടെ കഞ്ചാവുമായി ബസ്സില്‍നിന്ന് സ്റ്റാന്റിലിറങ്ങിയ സാദിഖ് വിതരണത്തിനായി ടൗണ്‍ സ്‌ക്വയറിലെത്തി. ഇതോടെ ചാടിവീണ പോലിസുകാര്‍ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒരു കിലോ 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തളിപ്പറമ്പിലെ വിതരണക്കാരനു നല്‍കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതി പോലിസില്‍ നല്‍കിയ മൊഴി. തലശ്ശേരിയില്‍നിന്നും ഹെറോയിനുമായി അറസ്റ്റിലായ കേസില്‍ സാദിഖ് വിചാരണ നേരിടുകയാണ്. കണ്ണൂര്‍ ടൗണ്‍, സിറ്റി, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുണ്ട്. എസ്‌ഐക്ക് പുറമെ എഎസ്‌ഐ ശാര്‍ങ്ധരന്‍, സീനിയര്‍ സിപിഒ കെ വി രമേശന്‍, സിപിഒമാരായ പി എ ജാബിര്‍, രാജീവന്‍, റോജിത്ത്, പുഷ്പന്‍, വിജിത്ത്, ഷിജു, ഡ്രൈവര്‍ സജു എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക