|    Jul 21 Fri, 2017 4:23 pm
FLASH NEWS

ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടിയില്‍

Published : 21st March 2017 | Posted By: fsq

 

രാജാക്കാട്: ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി ബോഡിമെട്ട് എക്‌സൈസ് ചെക്ക്‌പോസ്റ്റി ല്‍ യുവാവ് പിടിയിലായി. പാലക്കാട് മണ്ണാര്‍ക്കാട് ഷോളയൂര്‍ മോഹന വിലാസത്തില്‍ സുബിനാണ് (25) പിടിയിലായത്. ഒരു മാസം മുമ്പ് ഇരുചക്രവാഹനത്തില്‍ അര കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടയില്‍ ഇവിടെ വച്ചുതന്നെ ഇയാള്‍ പിടിക്കപ്പെട്ടിരുന്നു.
ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പുറകെയാണു രണ്ടാമതും പിടിയിലായത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെത്തിയ ഇയാള്‍ ബോഡിമെട്ട് സ്‌റ്റോപ്പില്‍ ഇറങ്ങി ചെക്‌പോസ്റ്റിലൂടെ പൂപ്പാറ ഭാഗത്തേയ്ക്ക് നടന്നുപോകുകയായിരുന്നു. സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും 1. 250 കിലോഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തിയത്.
കൊച്ചിയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്യുന്ന സുബിന്‍ ബാബുവിനെയും സുഹൃത്ത് ഒറ്റപ്പാലം സ്വദേശി ജംഷീദ് (23) നെയും ഫെബ്രുവരി 17നാണ് 500 ഗ്രാം കഞ്ചാവുമായി ബോഡിമെട്ടില്‍ ആദ്യം പിടികൂടിയത്. അന്ന് കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ ദിവസം വീണ്ടും കഞ്ചാവ് വാങ്ങാന്‍ ബസില്‍ തമിഴ്‌നാട്ടിലെ കമ്പത്തേക്ക് പോയെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊച്ചിയിലെ സിനിമാക്കാര്‍ക്കു വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും മുന്‍പും ഇപ്പോഴും കഞ്ചാവ് കൊണ്ടുവന്നതെന്നാണ് മൊഴി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക