|    Mar 30 Thu, 2017 10:03 pm
FLASH NEWS

ഒന്നേകാല്‍ കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

Published : 28th April 2016 | Posted By: SMR

കുമളി: തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവുമായെത്തിയ ആളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂര്‍ സ്വദേശി പിച്ചാമണി (61) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ആറോടെ കുമളി അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. അതിര്‍ത്തി ബസ് സ്റ്റാന്‍ഡിലിറങ്ങി കുമളിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കു നടന്നു വരുന്നതിനിടെ സംശയം തോന്നിയതിനാല്‍ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ഇയാളുടെ ശരീരത്തില്‍ കെട്ടിവച്ച നിലയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തു. ആയിരം രൂപ പ്രതിഫലം നല്‍കാമെന്ന് അറിയിച്ച് കമ്പത്തു വച്ചാണ് ഒരാള്‍ ദേഹത്ത് കഞ്ചാവ് കെട്ടിവച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി.
ഇതിനായി 500 രൂപാ മുന്‍കൂര്‍ നല്‍കിയതായും ബാക്കി പണം ചങ്ങനാശേരിയില്‍ എത്തിച്ചു നല്‍കുമ്പോള്‍ അവിടെ നിന്നു ലഭിക്കുമെന്നുമാണ് കഞ്ചാവ് നല്‍കിയ ആള്‍ അറിയിച്ചതെന്നും പിച്ചാമണി പറഞ്ഞു.
കുമളി ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി ആര്‍ സെല്‍വരാജ്, എം എസ് ജനീഷ്, പ്രിവന്റീവ് ഓഫിസര്‍ ബിനുമോന്‍ കെ പി, സിവില്‍ എക്‌സൈസ് ഓഫിസ് ജോളി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day