|    Nov 20 Tue, 2018 1:25 am
FLASH NEWS

ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 10th December 2017 | Posted By: kasim kzm

കല്‍പ്പറ്റ: ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. പടിഞ്ഞാറത്തറ സ്വദേശി കുത്തിനിയില്‍ മുസ്തഫ(36)യെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ജി ടോമിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പടിഞ്ഞാറത്തറ ഭാഗത്ത് വില്‍പനയ്ക്കായി കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കെഎല്‍ 12 ഡി 6801 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജി, പ്രിവന്റീവ് ഓഫിസര്‍മാരായ സി ബി വിജയന്‍, കെ ജെ സന്തോഷ്, കെ രമേഷ്, കെ മനോഹരന്‍, എം സി ഷിജു, സിഇഒമാരായ വി പി ഏലിയാസ്, വി രഘു ഡ്രൈവര്‍മാരായ എ സന്തോഷ്, അന്‍വര്‍ കാലൊളി എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമായി തുടരുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss