|    Dec 11 Tue, 2018 6:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒന്നിനുംകൊള്ളാത്ത ബിഷപ്പുമാരെ കൊല്ലണം: ദുതര്‍ത്തെ

Published : 7th December 2018 | Posted By: kasim kzm

മനില: കത്തോലിക്കാ ചര്‍ച്ചുകള്‍ക്കും ബിഷപ്പുമാര്‍ക്കുമെതിരേ ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ദുതര്‍ത്തെ. മയക്കുമരുന്നിനെതിരായ നടപടികളെ വിമര്‍ശിക്കുന്ന കത്തോലിക്കാ ബിഷപ്പുമാര്‍ ഒന്നിനുംകൊള്ളാത്തവരും വിഡ്ഢികളുമാണെന്നും അവരെ കൊല്ലണമെന്നുമുള്ള ദുതര്‍ത്തെയുടെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടത്തിയ പ്രസംഗമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. 10 കോടിയിലധികമാണ് ഫിലിപ്പീനിലെ ജനസംഖ്യ. ജനസംഖ്യയുടെ 90 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മൂന്നു കത്തോലിക്കാ പുരോഹിതന്‍മാരാണ് കൊല്ലപ്പെട്ടത്. അതേസമയം കത്തോലിക്കാ ചര്‍ച്ചുകള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് ദുതര്‍ത്തെ വിട്ടുനില്‍ക്കണമെന്ന് ആര്‍ച്ച്ബിഷപ് സോക്രട്ടീസ് വില്ലേഗസ് ആവശ്യപ്പെട്ടു. ദുതര്‍ത്തെയുടെ പരാമര്‍ശങ്ങള്‍ പുരോഹിതന്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാനിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോപ്പ് ഫ്രാന്‍സിസിനെയും ദുതര്‍ത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് മാപ്പുപറയുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss