|    Jul 25 Tue, 2017 8:14 am
FLASH NEWS

ഒന്നാമതെത്തിയിട്ടും സതീഷ് സംസ്ഥാനതല മല്‍സരത്തിനില്ല

Published : 8th January 2016 | Posted By: SMR

കാസര്‍കോട്: ഹയര്‍ സെക്കന്‍ഡറി വിഭാഗം മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടും ജിഎച്ച്എസ്എസ് പള്ളിക്കരയിലെ സി സതീഷ് സംസ്ഥാന മല്‍സരത്തിനില്ല. സംസ്ഥാന സ്‌കൂള്‍ കലാമല്‍സരങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ നടക്കുന്ന ദേശീയമേളയില്‍ നാടകത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് സതീഷ് സ്‌കൂള്‍ മേളയില്‍ പങ്കെടുക്കാതിരിക്കുന്നത്.
സംസ്ഥാന കേരളോല്‍സവത്തില്‍ ജ്വാല കരുവാക്കോടിന്റെ മാതൃകാ പുരുഷന്‍ എന്ന ഹിന്ദി നാടകം ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് കൈകാര്യം ചെയ്യുന്നത് സതീഷാണ്. പത്തിന് ചണ്ഡീഗഡില്‍ ദേശീയകലാമല്‍സരം നടക്കുന്നത്.
പ്ലസ്ടു വിദ്യാര്‍ഥിയായ ഈ മിടുക്കന്‍ മോണോആക്ടില്‍ രണ്ടാംസ്ഥാനവും മിമിക്രിയില്‍ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെയും സിനിമാ താരം മമ്മുട്ടിയെയും അനുകരിച്ചാണ് സതീഷ് ഒന്നം സ്ഥാനത്തെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക