|    Jul 22 Sat, 2017 4:25 pm
FLASH NEWS

ഒന്നാം വിളയുടെ നടീല്‍ നടന്ന പാടങ്ങളില്‍ കളശല്യം വ്യാപകം

Published : 15th July 2017 | Posted By: fsq

 

ആനക്കര:  ഒന്നാം വിളയുടെ നടീല്‍ നടന്ന പാടങ്ങളില്‍ കള ശല്ല്യം വ്യാപകം. ഒരു മാസം മുമ്പ് നടീല്‍ നടത്തിയ ആലൂര്‍ വട്ടത്താണി ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളിലാണ് വ്യാപകമായി കള ശല്ല്യമുള്ളത്. പാടങ്ങളില്‍ വേണ്ടത്ര വെള്ളമില്ലാത്തതും ശക്തമായ മഴയില്ലാത്തതുമാണ് കളകള്‍ പെരുകാന്‍ കാരണമായത്. നടീല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് പാടശേഖരങ്ങളില്‍ വേണ്ടത്ര വെള്ളമുണ്ടായത്. എന്നാല്‍, നടീല്‍ കഴിഞ്ഞ് മഴയുണ്ടെയെങ്കിലും പാടശേഖരങ്ങളിലെ വെള്ളം വറ്റിയ നിലയിലാണ്. നടീല്‍ കഴിഞ്ഞ് 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ മേല്‍ വളം ചേര്‍ക്കണം. ഇതിന്റെ ഭാഗമായിട്ടാണ് പാടങ്ങളിലെ കളകള്‍ പറിക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍  കര്‍ഷകര്‍ ഒരേ സമയത്ത് നടീല്‍ നടത്തുന്നതിനാല്‍ എല്ലാവര്‍ക്കും കളകള്‍ പറിച്ച് നീക്കേണ്ടതിനാല്‍ ജോലിക്കാരെ ലഭിക്കുന്നതിന് തടസ്സമായി. ഗ്രാമീണ സ്ത്രീ തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ ഇതര സംസ്ഥാനങ്ങളിലെ ആണ്‍ തൊഴിലാളികളെ വച്ചാണ് കള പറിച്ച് നീക്കുന്നത്. ബീഹാര്‍, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പാടങ്ങളിലെ കളകള്‍ പറിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഞാറ് പറിച്ചു നടാന്‍ മാത്രമാണ് ഇവരെ ഉപയോഗിച്ചിരുന്നത്. തമിഴ് നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ മാത്രമാണ് ഞാറു പറിയും നടീലും കൊയ്ത്തും ഉള്‍പ്പെടെയുള്ള പണികള്‍ ചെയ്തിരുന്നത്. ഇവര്‍ കൊയ്ത്ത് കാലത്ത് മാത്രമെ വരുകയുള്ളു. അതിനാല്‍ ഗ്രാമങ്ങളില്‍ നിന്ന് കള പറിക്കാന്‍ സ്ത്രീ തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ 600 രൂപ കൂലിയും ചെലവും ഉള്‍പ്പെടെ നല്‍കിയാണ് കളപറിപ്പിക്കുന്നത്. ഇത് കര്‍ഷകരുടെ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. കള പറിച്ച് കഴിഞ്ഞതിന് ശേഷം ജൈവ വളങ്ങളും രാസ വളങ്ങളും ഉപയോഗിക്കും. കൂടുതല്‍ പേരും നെല്‍ച്ചെടിയുടെ വളര്‍ച്ചയ്ക്ക് രാസ വളമാണ് ഉപയോഗിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക