|    Jan 17 Tue, 2017 12:30 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഒന്നാം റാങ്ക് മോഹിച്ച് ഇന്ത്യ ഇന്നിറങ്ങും

Published : 30th September 2016 | Posted By: SMR

കൊല്‍ക്കത്ത: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മല്‍സരം ഇന്ന് കൊല്‍ക്കത്തയി. 500ാം ചരിത്ര ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസവുമായി ഇറങ്ങുന്ന വിരാട് കോഹ്‌ലി നിരക്കെതിരെ ഒരുങ്ങിത്തന്നെയാവും ന്യൂസിലന്‍ഡും ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റിലും വിജയം ആവര്‍ത്തിച്ചാല്‍ പരമ്പരനേട്ടത്തോടൊപ്പം ടെസ്റ്റിലെ നമ്പര്‍വ ണ്‍ ടീമെന്ന ബഹുമതിയും ഇന്ത്യക്ക് ലഭിക്കും.
അനില്‍ കുബ്ലെയുടെ പരിശീലനമികവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ യുവനിരയെ പ്രതിരോധിക്കാനുള്ള പുതിയ തന്ത്രങ്ങളുമായാവും കിവീസ് കൊല്‍ക്കത്തയിലെ മ ല്‍സരത്തിനെത്തുന്നതെന്ന് ന്യൂസിലന്‍ഡ് കോച്ച് മൈക്ക് ഹാസ്സ ന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടം കൂടിയാണിത്. രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ ബദ്ധവൈരികളായ പാകിസ്താനെ മറികടന്ന് ടെസ്റ്റ് ക്രി ക്കറ്റ് തലപ്പത്തെത്താന്‍ ഇന്ത്യക്ക് കഴിയും. പാകിസ്താനുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇന്ത്യക്കുള്ളത്.
ആദ്യ ടെസ്റ്റ്‌ലെ ടീമില്‍ വലിയ മാറ്റമില്ലാതെ തന്നെയാവും രണ്ടാം ടെസ്റ്റിലും ഇന്ത്യ ഇറങ്ങുക. ഓപണര്‍ ലോകേഷ് രാഹുല്‍ പരിക്കുപറ്റി പുറത്തുപോ യത് ഇന്ത്യക്ക് തിരിച്ചടിയാണ്. പകരം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് പ്രതീക്ഷയേകുന്നുണ്ട്. എന്നാല്‍ ശിഖാര്‍ ധവാനാണോ ഗംഭീറിനാണോ അവസരം ലഭിക്കുകയെന്നു വ്യക്തമായിട്ടില്ല. നെറ്റ് പരിശീലനത്തില്‍ ഗംഭീര്‍ ബാറ്റിങ് പരിശീലനം കാര്യമായി നടത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.
കൊല്‍ക്കത്തയില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരെ പരീക്ഷിക്കാ ന്‍ സാധ്യതയുണ്ട്. കോഹ്‌ലി വാര്‍ത്താസമ്മേളനത്തിലൂടെ ഇതിനെപ്പറ്റിയുള്ള സൂചനകള്‍ ന ല്‍കി. ഈഡല്‍ ഗാര്‍ഡന്‍സ് മൈതാനം സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണെന്നും അഞ്ച് ബൗളര്‍മാരെ പരീക്ഷിക്കുന്നതാണ് ഉചിതമെന്നും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.
രണ്ടാം മല്‍സരത്തിലും ആ ര്‍€ അശ്വിനില്‍ തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ബാറ്റുകൊ ണ്ടും പന്ത് കൊണ്ടും ഒരുപോലെ മായാജാലം കാട്ടുന്ന അശ്വിനെ കോഹ്‌ലിയും കുംബ്ലെയും ആദ്യമല്‍സരത്തിലെ ജയത്തി നുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രശംസിച്ചിരുന്നു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും കൂടി ചേരുമ്പോള്‍ ന്യൂസിലന്‍ഡിനു വിജയം പ്രയാസകരമാവും.
ആദ്യ മല്‍സരത്തില്‍ അശ്വിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. ഇക്കാരണത്താല്‍ അമിത് മിശ്രയെകൂടി ഉള്‍ക്കൊള്ളിക്കാനാണ് സാധ്യത. മികച്ച പ്രകടനം പുറത്തെടുക്കുന്ന മുരളി വിജയിയും ചേതേശ്വര്‍ പുജാരയുടേയും പ്രകടനം ഇന്ത്യക്ക് കൂടുത ല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.  മധ്യനിരയില്‍ രോഹിത് ശര്‍മയും ഫോമിലേക്കുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ക്യാപ്റ്റന്‍ കോഹ്‌ലി ആദ്യ ടെസ്റ്റില്‍ മികവിനൊത്ത പ്രകടനം പുറത്തെടുത്തില്ല. നമ്പര്‍ വണ്‍ ആവുന്നതിലും റെക്കോഡുകള്‍ വാരിക്കൂട്ടുന്നതും തന്നെ ഒരുതരത്തിലും പ്രോല്‍സാഹിപ്പിച്ചിട്ടില്ലെന്നും നന്നായി ആസ്വദിച്ച് കളിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ്രയെന്നും കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസിലന്‍ഡ് നിരയില്‍ പരിക്കുകള്‍ വില്ലനാവുന്നുണ്ട്. മാര്‍ ക്ക് ക്രെയ്ഗ് പരിക്കിനെതുടര്‍ന്ന് നേരത്തെ പിന്‍മാറിയിരുന്നു. ജിമ്മി നിഷാമും പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ കിവീസ് നിരയില്‍ ഇറങ്ങില്ല.
മറ്റൊരു താരമായ ജിതന്‍ പട്ടേലിനും ടീമിനൊപ്പം ചേരാന്‍ സാധിക്കില്ലെന്നും കിവീസ് കോച്ച് ക്രെയ്ഗ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക