|    May 30 Tue, 2017 4:44 pm
FLASH NEWS

ഒന്നാം മാറാട് കേസ്:പ്രതികള്‍കോടതിയില്‍ ഹാജരാവണമെന്ന്

Published : 3rd November 2015 | Posted By: swapna en

കൊച്ചി: ഒന്നാം മാറാട് കേസിലെ പ്രതികളോട്  ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവ്. കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികളും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് അസിസ്റ്റ ന്റ് തോമസ് അലക്‌സാണ്ടറും 16നു രാവിലെ 10.30ന് ഹൈക്കോടതിയില്‍ ഹാജരാവണമെന്നാണ് ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. സാക്ഷിയായ സയന്റിഫിക് ഉദ്യോഗസ്ഥനെ  വിസ്തരിക്കാന്‍ അനുമതി തേടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജി നേരത്തേ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാക്ഷിക്കൊപ്പം പ്രതികളും ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day