|    May 26 Fri, 2017 8:44 pm
FLASH NEWS

ഒന്നാം മാറാട് : ഏഴ് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി

Published : 18th October 2016 | Posted By: Navas Ali kn

high-court-of-kerala

കൊച്ചി:ഒന്നാം മാറാട് കലാപത്തിനിടെ തെക്കേത്തൊടി ഷിന്‍ജിത്ത് കൊല്ലപ്പെട്ട കേസിലെ ഏഴ്  പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നുമുതല്‍ നാല് വരെ പ്രതികളായ  സീമാമൂന്റകത്ത് ലത്തീഫ്. പള്ളിത്തോടില്‍ രിസാല്‍ ബാബു, നാലുകുടി മനാഫ്, സീമാമൂന്റകത്ത് നൗഫല്‍, ഒമ്പതാം പ്രതി എര്‍ജുവിന്റകത്ത് ശാഫി, 20-ാം പ്രതി സീമാമൂന്റകത്ത് അനഫി, ഏഴാം പ്രതി എര്‍ജുവിന്റകത്ത് മനാഫ് എന്നിവരുടെ ജീവപര്യന്തമാണ് കോടതി റദ്ദാക്കിയത്. ഷിന്‍ജിത്ത് വധക്കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ മൂന്ന് അരയസമാജം-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയാണ് ഏഴ് പേര്‍ക്കെതിരായ ജീവപര്യന്തം തടവ് ഹൈകോടതി റദ്ദാക്കിയത്.  ഹൈകോടതി  ജീവപര്യന്തം ശിക്ഷ ഒഴിവാക്കിയ ഏഴ് പേര്‍ മോചിതരാവുന്നത് ഏഴ് വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിനു ശേഷമാണ്.
കൊലപാതക കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയാണ് ജീവപര്യന്തം ശിക്ഷ ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. എന്നാല്‍  വീടിന് തീവെയ്ക്കല്‍ , അതിക്രമിച്ച കടക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ക്ക് മാറാട് പ്രത്യേക കോടതി വിധിച്ച അഞ്ച് വര്‍ഷം തടവ് ശിക്ഷ നിലനില്‍ക്കുമെന്നും ഹൈക്കോടതി  ഉത്തരവിട്ടു. 2010 ഫെബ്രുവരി 4ന് മാറാട് കോടതി ജീവപര്യന്തം ശിക്ഷിച്ച ഏഴ് പേര്‍ ഇതിനകം ആറ് വര്‍ഷവും എട്ട് മാസവും ജയില്‍ ശിക്ഷ അനുഭവിച്ചു. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് ഇവരുള്ളത്. ഹൈകോടതി ശരിവെച്ച അഞ്ച് വര്‍ഷം തടവിനേക്കാള്‍ കൂടുതല്‍ കാലയളവ് ഏഴുപേരും ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇവര്‍ ഉടന്‍ ജയില്‍ മോചിതരാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day