|    Jun 25 Mon, 2018 2:13 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒന്നാം ടെസ്റ്റ്: റൂട്ട് തെറ്റാതെ ഇംഗ്ലണ്ടിന്റെ കുതിപ്പ്

Published : 10th November 2016 | Posted By: SMR

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഒന്നാംദിനം കളി പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തി ല്‍ 311 എന്ന നിലയിലാണ്. ജോയ് റൂട്ടിന്റെ (124) സെഞ്ച്വറിയും മോയിന്‍ അലിയുടെ അര്‍ധസെഞ്ച്വറിയു(99*) മാണ് സന്ദര്‍ശക ര്‍ക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഇന്ത്യക്കുവേണ്ടി ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങ ള്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപണര്‍മാരായ അലെസ്റ്റര്‍ കുക്കും (21) ഹസീബ് ഹമീദും (31) നല്‍കിയത്. ടീം സ്‌കോര്‍ 41 റണ്‍സില്‍ നില്‍ക്കെ ജഡേജ കുക്കിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. ആദ്യ വിക്കറ്റിന് ശേഷം കരുതലോടെ കളിച്ച ഇംഗ്ലണ്ടിന്റെ  യുവ ഓപണര്‍ 19കാരനായ ഹമീദിനെ അശ്വിനും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് രണ്ടിന് 76 എന്ന നിലയിലേക്ക് താഴ്ന്നു. എന്നാ ല്‍ മൂന്നാമനായി കളത്തിലിറങ്ങിയ റൂട്ടിന്റെ സെഞ്ച്വറി പ്രകടനം ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.
ഇംഗ്ലണ്ട് സ്‌കോര്‍  102ല്‍ നി ല്‍ക്കെ നാലാമനായി ഇറങ്ങിയ ബെന്‍ ഡക്കെറ്റിനെ(13) അശ്വിന്‍ രഹാനെയുടെ കൈകളിലെത്തിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ മോയിന്‍ അലിയും റൂട്ടും ഇന്ത്യന്‍ കണക്കുകൂട്ടലുകള്‍ തല്ലി തകര്‍ത്തു.
ഒരു വശത്ത് മികച്ച ഷോട്ടുകളുമായി റൂട്ട് മുന്നേറിയപ്പോള്‍ മറുവശത്ത് ക്ഷമയോടെ അലി ബാറ്റുവീശി. പേരുകേട്ട സ്പിന്‍ മാന്ത്രികന്‍മാരായ  അശ്വിനും ജഡേജയും അമിത് മിശ്രയും ഒരുക്കിയ കെണികളെല്ലാം തല്ലിത്തകര്‍ത്ത് റൂട്ടും അലിയും മുന്നേറിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിന് വേഗം കൂടി. മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച റൂട്ട് 11 ബൗണ്ടറികളും ഒരു സിക്‌സറും അടിച്ചുകൂട്ടിയാണ് ഏഷ്യയിലെ തന്റെ കന്നി സെഞ്ച്വറി ആഘോഷിച്ചത്. ആദ്യ ദിനത്തില്‍ ആകെ എറിഞ്ഞ 93 ഓവറില്‍ 62 ഓവറുകളും സ്പിന്നര്‍മാരെക്കൊണ്ട് കോഹ്‌ലി എറിയിച്ചെങ്കിലും കാര്യമായി ഫലം കണ്ടില്ല.
ഇന്ത്യന്‍ പിച്ചുകളിലെ സ്പിന്‍ മാന്ത്രികത ആദ്യമായി ടെസ്റ്റ് മല്‍സരം നടക്കുന്ന രാജ്‌കോട്ടില്‍ പ്രകടമായില്ല. മികച്ച രീതിയില്‍ മുന്നേറിയ റൂട്ടിനെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. നാലാമനായി റൂട്ട് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 281 എന്ന മികച്ച നിലയില്‍ എത്തിയിരുന്നു.
അലി ആദ്യ ദിനം വിക്കറ്റ് നഷ്ടപ്പെടുത്താതെ മുന്നേറിയതോ ടെ ഇംഗ്ലണ്ട് നാലിന് 311 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി. കളി അവസാനിക്കുമ്പോള്‍ 99 റണ്‍സുമായി അലിയും നാലു റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss