|    Mar 25 Sat, 2017 9:04 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഒന്നാം ടെസ്റ്റ്: കിവിപ്പട തിരിച്ചടി തുടങ്ങി

Published : 24th September 2016 | Posted By: SMR

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം  ക്രിക്കറ്റ് ടെസ്റ്റിന്റെ ര ണ്ടാംദിനം ന്യൂസിലന്‍ഡ് തിരിച്ചടി തുടങ്ങി. മഴ മൂലം രണ്ടാംദിനം നേരത്തെ കളി അവസാനിപ്പിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തി ല്‍ 152 എന്ന ശക്തമായ നിലയിലാണ് കിവീസ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്ക് 161 റണ്‍സ് കൂടി മതി.
ന്യൂസിലന്‍ഡിനുവേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (65*), ഓപണര്‍ ടോം ലാതം (56*) എന്നിവര്‍ തിളങ്ങി. 21 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഉമേഷ് യാദവിനാ ണ് വിക്കറ്റ്.
നേരത്തേ ഇന്ത്യയുടെ ഒന്നാ മിന്നിങ്‌സ് 318 റണ്‍സില്‍ അവസാനിച്ചിരുന്നു. അവസാന വിക്കറ്റില്‍ രവീന്ദ്ര ജഡേജ (42*) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. കൂടാതെ മുരളി വിജയ് (65), ചേതേശ്വര്‍ പൂജാര(62) എന്നിവരും  ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിന് കരുത്തേകി.
ഇന്ത്യന്‍ താരങ്ങളുടെ കണക്കുകൂട്ടലുകള്‍ പാടേ തെറ്റിച്ച കാര്യങ്ങളാണ് മല്‍സരത്തില്‍ സംഭവിച്ചത്. 500ാം മല്‍സരം സ്വന്തം നാട്ടില്‍ എളുപ്പത്തില്‍ വിജയിക്കാമെന്ന കോഹ്‌ലി പടയുടെ പദ്ധതികളെ തകിടം മറിച്ച പ്രകടനമാണ് ന്യൂസലന്‍ഡ് കാഴ്ചവച്ചത്.
സ്പിന്‍ ബൗളിങിനെതിരെ കരുതലോടെ ബാറ്റുവീശിയ കിവി ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുക ള്‍ നഷ്ടപ്പെടുത്താതെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. ആകെ എറിഞ്ഞ 47 ഓവറില്‍ 31 ഓവറും കോഹ്‌ലി എറിയിച്ചത് അശ്വിന്‍- ജഡേജ സ്പിന്‍ താരങ്ങളെക്കൊണ്ടായിരുന്നു. ന്യൂസിലന്‍ ഡ് സ്‌കോര്‍ 35ല്‍ നില്‍ക്കെഗുപ്റ്റിലിന്റെ വിക്കറ്റ് നേടി യാദവ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കി ലും ന്യൂസിലന്‍ഡിന്റെ ശക്തമായ ചെറുത്തുനില്‍പ്പിന് തടയിടാ ന്‍ പിന്നീട് സാധിച്ചില്ല. മോശം പന്തുകളെ തിരഞ്ഞുപിടിച്ചു കി വീസ് സ്‌കോര്‍ ഉയര്‍ത്തവെ മഴ യെത്തുകയായിരുന്നു.
നേരത്തേ തന്നെ മഴ പെയ്യാ ന്‍ സാധ്യതയുള്ളതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മഴ കളിയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നുറപ്പാണ്. അങ്ങനെ യെങ്കില്‍ 500ാം മല്‍സരത്തില്‍ ജയം നേടുകയെന്നത്  ഇന്ത്യക്ക് എളുപ്പമാവില്ല.

(Visited 72 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക