|    Jan 17 Tue, 2017 4:49 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഒന്നാം ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കുന്നു

Published : 24th July 2016 | Posted By: SMR

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാമിന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 566 റണ്‍സെന്ന നിലയില്‍ ഡിക്ലയേര്‍ഡ് ചെയ്ത ഇന്ത്യ ബൗളിങിലും വിന്‍ഡീസിനു മേല്‍ മേധാവിത്വം കാണുകയായിരുന്നു.
മൂന്നാംദിനം 48 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റിന് 92 റണ്‍സെന്ന നിലയില്‍ പതറുകയാണ് ആതിഥേയര്‍. ആറ് വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിന് 474 റണ്‍സ് കൂടി വേണം.
മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് വിന്‍ഡീസ് ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കിയത്. അമിത് മിശ്ര ഒരു വിക്കറ്റ് വീഴ്ത്തി. 154 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 47 റണ്‍സുമായി ബ്രാത്‌വെയ്റ്റ് ക്രീസിലുണ്ട്. രാജേന്ദ്ര ചന്ദ്രിക (16), ദേവേന്ദ്ര ബിഷോ (12), ഡാരന്‍ ബ്രാവോ (11), മര്‍ലോണ്‍ സാമുവല്‍സ് (1) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് എളുപ്പത്തില്‍ നഷ്ടമായത്.
നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു (200) പുറമേ സ്പിന്നര്‍ ആര്‍ അശ്വിനും (113) ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ശിഖര്‍ ധവാന്‍ (84), മിശ്ര (53) എന്നിവര്‍ അര്‍ധസെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്ത് നല്‍കി. വിക്കറ്റ് കീപ്പര്‍ വൃഥിമാന്‍ സാഹ 40 റണ്‍സെടുത്തു.
283 പന്തില്‍ 24 ബൗണ്ടറിയുള്‍പ്പെടുന്നതാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 200 റണ്‍സില്‍ നില്‍ക്കേ കോഹ്‌ലിയെ ഷാനോണ്‍ ഗാബ്രിയേല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. കോഹ്‌ലി പുറത്തായെങ്കിലും അശ്വിനും വാലറ്റനിരയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തുകയായിരുന്നു. അശ്വിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്.
253 നേരിട്ട അശ്വിന്‍ 12 ബൗണ്ടറി നേടി. 68 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് മിശ്രയുടെ ഇന്നിങ്‌സ്. 88 പന്ത് നേരിട്ട സാഹ ഓരോ വീതം ബൗണ്ടറിയും സിക്‌സറും നേടി. ഷമി 17 റണ്‍സുമായി പുറത്താവാതെ നിന്നു. വിന്‍ഡീസിനു വേണ്ടി ക്രെയ്ഗ് ബ്രാത് വെയ്റ്റ്, ബിഷോ എന്നിവര്‍ മൂന്നും ഗാബ്രിയേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക