|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

Published : 20th November 2018 | Posted By: kasim kzm

തൃശൂര്‍: ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഞ്ചു വയസ്സുകാരിയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച കേസിലെ പ്രതിക്കു 20 വര്‍ഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനും തൃശൂര്‍ പോക്‌സോ കോടതി വിധിച്ചു. കോഴിക്കോട് മാവൂര്‍ ചാത്തമംഗലം വില്ലേജില്‍ വെള്ളലശ്ശേരി പേപ്പിക്ക കണ്ടി വീട്ടില്‍ പ്രദീപനെ (41)യാണ് തൃശൂര്‍ പോക്‌സോ കോടതി സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി സി സൗന്ദരേഷ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ഇരയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു. 2016 മെയില്‍ ചാലക്കുടിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ശിശുക്ഷേമ സംരക്ഷണ കേന്ദ്രം മുഖാന്തരം ചാലക്കുടി എസ്‌ഐ എം കെ കൃഷ്ണദാസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അപാകതകള്‍ കണ്ടെത്തി. അവ പരിഹരിച്ച് കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐ വി ഹരിദാസന്‍ തുടരന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss