|    Dec 17 Sun, 2017 6:08 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ: ആദ്യദിനം ബൗളര്‍മാര്‍ കസറി

Published : 27th July 2016 | Posted By: SMR

പല്ലെക്കലെ: ശ്രീലങ്കയും ആസ്‌ത്രേലിയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യദിനം ബൗളര്‍മാര്‍ കസറി. പല്ലെക്കലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബൗളര്‍മാര്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ അപകടം നേരിട്ടത് ആതിഥേയരായ ശ്രീലങ്കയ്ക്കാണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക ഓസീസ് ബൗളിങ് ആക്രമണത്തില്‍ നിലംപൊത്തി. ഇതോടെ ഒന്നാമിന്നിങ്‌സില്‍ 117 റണ്‍സിന് ആതിഥേയരുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോസ് ഹാസ്ല്‍വുഡും നതാന്‍ ലിയോണുമാണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ കൂടുതല്‍ നാശംവിതച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്കും സ്റ്റീവ് ഒക്കാഫെയും ഹാസ്ല്‍വുഡിനും ലിയോണിനും മികച്ച പിന്തുണ നല്‍കി. ലങ്കന്‍ ബാറ്റിങ് നിരയില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.
38 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 24 റണ്‍സെടുത്ത അരങ്ങേറ്റക്കാരാന്‍ ധനാന്‍ജയ ഡിസില്‍വയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. 15 പന്ത് നേരിട്ട കുശാല്‍ പെരേര മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 20 റണ്‍സെടുത്തു. മറ്റൊരു അരങ്ങേറ്റക്കാരനായ ലക്ഷാന്‍ സന്‍ഡാകാന്‍ പുറത്താവാതെ 15 പന്തില്‍ നാല് ബൗണ്ടറിയോടെ 19 റണ്‍സ് നേടി.
ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും വിക്കറ്റ്കീപ്പര്‍ ദിനേഷ് ചാണ്ഡിമലും 15 റണ്‍സ് വീതം നേടി. മാത്യൂസും ചാണ്ഡിമലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 25 റണ്‍സാണ് ലങ്കന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റില്‍ 24ഉം ആറാം വിക്കറ്റില്‍ 20ഉം 10ാം വിക്കറ്റില്‍ 17ഉം റണ്‍സാണ് ലങ്ക നേടിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയ മഴ മൂലം ഒന്നാംദിനം നേരത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 66 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ബാക്കിനില്‍ക്കേ ലങ്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് 51 റണ്‍സ് കൂടി മതി. മഴ മൂലം ഇന്നലെ 35 ഓവറോളം കളി തടസ്സപ്പെട്ടു. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (28*) ഉസ്മാന്‍ കവ്ജയുമാണ് (25*) ക്രീസില്‍. ജോ ബേണ്‍സ് (3), ഡേവിഡ് വാര്‍ണര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് ഇന്നലെ നഷ്ടമായത്. 46 പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. 54 പന്ത് നേരിട്ട കവ്ജയുടെ ഇന്നിങ്‌സില്‍ നാല് ബൗണ്ടറി പിറന്നു.
ഒരുഘട്ടത്തില്‍ ലങ്കയ്ക്ക് സമാനമായാണ് ഓസീസും തുടങ്ങിയത്. ഇതോടെ ഏഴ് റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് രണ്ട് നിര്‍ണായക വിക്കറ്റുകളും നഷ്ടമായി. എന്നാല്‍, അപരാജിത മൂന്നാം വിക്കറ്റില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ട് ഓസീസിനെ കരക്കയറ്റുകയായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി നുവാന്‍ പ്രദീപും രംഗാന ഹെരാത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss