|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒന്നാംലോകയുദ്ധത്തിന്റെ അവസാനം100ാം വാര്‍ഷികം ആചരിച്ചു

Published : 12th November 2018 | Posted By: kasim kzm

പാരിസ്: ഒന്നാംലോകയുദ്ധം അവസാനിച്ചതിന്റെ 100ാം വാര്‍ഷികദിനമായ ഇന്നലെ പാരിസില്‍ ആര്‍ക് ഡി ത്രിമോഫില്‍ ലോകനേതാക്കള്‍ ഒത്തുകൂടി. 70 ലോകനേതാക്കളാണ് ഇന്നലെ പാരിസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ചടങ്ങിന് നേതൃത്വം നല്‍കി. സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യാന്‍ അദ്ദേഹം ലോകനേതാക്കളോട് ആവശ്യപ്പെട്ടു. ഇമ്മാനുവേല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരേഡിനെ അഭിസംബോധന ചെയ്തു.
1914-18 ഒന്നാംലോക യുദ്ധകാലത്ത് 97 ലക്ഷം സൈനികരും ഒരു കോടിയിലധികം സാധാരണക്കാരുമാണ് മരിച്ചത്. പാരീസ് പീസ് ഫോറത്തില്‍ മാക്രോണും ജര്‍മന്‍ ചാന്‍സലറും ആംഗല മെര്‍ക്കലും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും തുര്‍ക്കി ഭരണാധികാരി റജബ് ത്വയിബ് ഉര്‍ദുഗാനും അടക്കമുള്ള ലോകനേതാക്കള്‍ പങ്കെടുത്തു. 1918ന്റെ ഓര്‍മപ്പുസ്തകത്തില്‍ മാക്രോണും മാര്‍ക്കേലും ഒപ്പുവച്ചു. യുദ്ധത്തില്‍ മരിച്ചവരെ അടക്കം ചെയ്തസ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപ് വിട്ടുനിന്നത് വിമര്‍ശനത്തിന് ഇടയാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു സന്ദര്‍ശനത്തില്‍ നിന്ന്്് ട്രംപ് വിട്ടു നിന്നത്.
അതേസമയം ട്രംപിനെതിരേ ഫ്രാന്‍സില്‍ പ്രതിഷേധം അരങ്ങേറി. വ്യാജ സമാധാനദൂതന്‍ എന്ന് നെഞ്ചില്‍ എഴുതി വച്ച് ട്രംപിന്റെ വാഹന വ്യൂഹത്തിനടുത്തേക്കു നീങ്ങാന്‍ ശ്രമിച്ച സ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. അമ്പതോളം മനുഷ്യാവകാശ സംഘടനകള്‍ ട്രംപിന്റെ പാരിസ് സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ പാരിസില്‍ പ്രകടനവും നടത്തി.
ഒന്നാംലോക യുദ്ധം അവസാനിച്ചതിന്റെ ഓര്‍മദിവസം ലോകമൊന്നാകെ ആഘോഷിച്ചു. ആസ്‌ത്രേലിയയിലെ കാന്‍ബെറയില്‍ പ്രത്യേക ചടങ്ങ് നടന്നു. അഡ്‌ലെയ്ജില്‍ വിമാനം ചുവന്ന പേപ്പര്‍ പൂക്കള്‍ വര്‍ഷിച്ചു. ന്യൂസിലന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണില്‍ സൈനിക പ്രകടനം നടന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss